പുനർനിർമ്മാണം സഹായഹസ്തങ്ങളുമായി സന്നദ്ധ സംഘടനകൾ
പ്രളയാനന്തര വയനാടിന്റെ പുനർനിർമ്മാണത്തിൽ സജീവമായി സന്നദ്ധ സംഘടനകൾ.
പ്രളയം മൂലം തകർന്ന വീടുകൾക്ക് പകരം വീടുകളും താൽക്കാലിക സംവിധാനവും
ഒരുക്കിയാണ് ജില്ലയുടെ അതിജീവനത്തിന് കരുത്ത് പകരുന്നത്. പുനർനിർമ്മാണ
പ്രവർത്തനങ്ങളിൽ സന്നദ്ധ സംഘടകളുടെയും പ്രവർത്തകരുടെയും സഹകരണം തേടി
ജില്ലാകളക്ടർ എ.ആർ അജയകുമാറിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ നടത്തിയ
യോഗത്തിൽ 1100 ഓളം താൽക്കാലിക വീടുകളും 150 ഓളം വീടുകളും നിർമ്മിച്ച് നൽകാൻ
തയ്യാറായി വിവിധ സംഘടനകൾ മുന്നോട്ട് വന്നു. ജമായത്തുൽ ഉലമയുടെ കർണ്ണാടക
ഘടകം 100 വീടുകളാണ് ജില്ലയിൽ നിർമ്മിച്ച് നൽകുക. ഡോൺ ബോസ്‌ക്കോ അഞ്ച്
വീടുകൾ നിർമ്മിക്കും. ബാഗ്ലൂർ ആസ്ഥാനമായ പ്രോജക്ട് വിഷൻ 500 ഉും ഡൽഹി
ആസ്ഥാനമായ സീഡ്‌സ് 400 ഉും താൽക്കാലിക വീടുകൾ ഒരുക്കും. കാഞ്ഞങ്ങാട്
ആനന്ദാശ്രമം, ഇൻഡോ ഗ്ലോബൽ സോഷ്യൽ സർവ്വീസ് സൊസൈറ്റി, കൽപ്പറ്റ വി സെഡ്,
സ്‌നേഹാലയ ചാരിറ്റി, മണ്ണ്, തുടങ്ങിയ സംഘടനകളും താൽക്കാലിക സംവിധാനം
ഒരുക്കുന്നതിന് തയ്യാറാണെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. വീടുകളുടെ റിപ്പയറിംഗ്
നടത്തുന്നതിനും നിർമ്മാണ സാമഗ്രികൾ സംഭാവന നൽകുന്നതിനും വിവിധ സംഘടനകൾ
മുന്നോട്ട് വന്നിട്ടുണ്ട്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ
ചേർന്ന് പനമരത്ത് പുറമ്പോക്കിൽ താമസിക്കുന്ന പതിനഞ്ചോളം കുടുബങ്ങൾക്കായി
പ്രദേശത്ത് ഭൂമി വാങ്ങി വീടു നിർമിച്ച് നൽകുന്നതിനുളള തയ്യാറെടുപ്പിലാണെന്ന്
യോഗത്തെ അറിയിച്ചു. ഭൂമി നഷ്ടമായവർക്കായി എടവക പഞ്ചായത്തിൽ തന്റെ
പേരിലുളള മുപ്പത്തിയഞ്ച് സെന്റ് സ്ഥലം നൽകാൻ തയ്യാറാണെന്ന് മാണികാവിൽ ചാക്കോ
യോഗത്തെ അറിയിച്ചു.
ജില്ലയിൽ 1076 വീടുകൾ പൂർണ്ണമായും 3928 വീടുകൾ ഭാഗികമായും തകർന്നതായി
ലൈഫ് മിഷൻ കണക്കാക്കുന്നു. വീടുകൾ നിർമ്മിച്ച് നൽകാൻ തയ്യാറുളളവർ അവയുടെ
കളക്ടർ അഭ്യർത്ഥിച്ചു. സന്നദ്ധ സംഘടനകളും വ്യക്തികളും നൽകുന്ന പിന്തുണ ജില്ലാ
ഭരണകൂടത്തിന് ആശ്വാസമാകുകയാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. യോഗത്തിൽ
എ.ഡി.എം കെ.അജീഷ്, സബ്കളക്ടർ എൻ.എസ്.കെ ഉമേഷ്, ജില്ലാ ലൈഫ്മിഷൻ
കോർഡിനേറ്റർ സിബി വർഗ്ഗീസ്, ജി. ബാലഗോപാൽ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply