April 28, 2026

തെരുവ് കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ്

0
By ന്യൂസ് വയനാട് ബ്യൂറോ
ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി സുൽത്താൻ ബത്തേരി
നഗരസഭയിലെ തെരുവോര കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡുകൾ വിതരണം
ചെയ്യുന്നു. സെപ്റ്റംബർ ഏഴിന് വൈകിട്ട് മൂന്നിന് ബത്തേരി മുനിസിപ്പൽ ടൗൺഹാളിൽ
നടക്കുന്ന പരിപാടിയിൽ നഗരസഭ അദ്ധ്യക്ഷൻ ടി.എൽ സാബു തിരിച്ചറിയൽ കാർഡുകൾ
വിതരണം ചെയ്യും. തെരുവോര കച്ചവടക്കാരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള
പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ബത്തേരി നഗരസഭ പരിധിയിൽ
സർവ്വേ നടത്തി കെത്തിയ 143 അധികൃത തെരുവോര കച്ചവടക്കാർക്കാണ് തിരിച്ചറിയൽ
കാർഡുകൾ നൽകുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *