March 19, 2024

കാലവർഷത്തിൽ കൃഷി നശിച്ച കർഷകൻ തൂങ്ങി മരിച്ചു.

1
കാലവർഷത്തിൽ കൃഷി നശിച്ച കർഷകൻ തൂങ്ങി മരിച്ചു.
        മാനന്തവാടി:                                                                            കാലവർഷത്തിൽ കൃഷി നശിച്ച കർഷകൻ ഒരപ്പ്  പാലത്തിന് സമീപം  തൂങ്ങി മരിച്ചു.      മീനങ്ങാടി  മൈലമ്പാടി  പുറക്കാടി മേക്കാട്ട് മാധവന്റെ മകന്‍ ഗോപി ( 62 ) കെ യാണ്   ഞായറാഴ്ച രാവിലെ  മാനന്തവാടിക്കടുത്ത്  ഒരപ്പ് പാലത്തിന് സമീപത്തുള്ള മരത്തിൽ  തൂങ്ങി മരിച്ച നിലയിൽ നാട്ടുകാർ കണ്ടത്.                                                                        . ഇദ്ദേഹം ശനിയാഴ്ച  തന്റെ KL 73 A 4016 സ്‌കൂട്ടറുമായി വീട്ടില്‍ നിന്നും പോയതാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. മൃതദേഹത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ സ്‌കൂട്ടര്‍ കണ്ടെത്തിയിട്ടുണ്ട്.ഇവിടെ നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ കാലവർഷത്തിൽ വാഴ, കുരുമുളക് കൃഷി നശിച്ചുവെന്നും ഇനി ജീവിതത്തിൽ പ്രതീക്ഷയില്ലെന്നും പറയുന്നുണ്ടന്ന് പോലീസ് പറഞ്ഞു. എന്നാൽ കടബാധ്യതയായി വൻ തുക ഉള്ളതായി പറയുന്നില്ല. 17500 രൂപയുടെയും മകളുടെ സ്വർണ്ണം പണയപ്പെടുത്തിയ ബാധ്യതയും മാത്രമാണ് കുറിപ്പിൽ സൂചിപ്പിച്ചിട്ടുള്ളത്.  
  കനകമ്മയാണ് ഗോപിയുടെ ഭാര്യ. ഷിനോജ്, ഷിജി, ശ്രീജ എന്നിവര്‍ മക്കളാണ്. തലപ്പുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു..

AdAdAd

Leave a Reply

1 thought on “കാലവർഷത്തിൽ കൃഷി നശിച്ച കർഷകൻ തൂങ്ങി മരിച്ചു.

  1. കൃഷി നാശത്തിന്റ നഷ്ടപരിഹാരം ഉടനെ വിതരണം ചെയ്തില്ലെങ്കിൽ
    കർഷക ആത്മഹത്യകൾ നമുക്കിടയിൽ ഇനിയും ഒരുപാട് ഉണ്ടാകും…..
    കാരണം കർഷകന്റെ നിലനില്പ്
    ഇപ്പോൾ അത്രയേറെ പരിതാപകരമാണ്…….
    2013.,, 2014ലെ കൃഷി നാശത്തിന്റെ
    നഷ്ടം പോലും ഇതുവരെ വിതരണം ചെയ്തിട്ടില്ല
    അധികാരികൾ എത്രയും പെട്ടന്ന് ശ്രദ്ധ കൊടുക്കും എന്ന് പ്രതീക്ഷിക്കാം…….

Leave a Reply

Your email address will not be published. Required fields are marked *