April 25, 2024

പി കെ ശശി എം.എൽ.എ. രാജിവക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

0
Yuvamorcha Sept 10

കൽപ്പറ്റ :
സഹപ്രവർത്തകയെ  പീഡിപ്പിച്ച സി പി എം എം എൽ എ, പി കെ ശശി രാജിവക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യുവമോർച്ച പ്രവർത്തകർ കല്പറ്റ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തുകയും കോലം കത്തിക്കുകയും ചെയ്തു . പ്രതിഷേധ പ്രകടനത്തിന് കൽപ്പറ്റ മണ്ഡലം ബി ജെ പി ജന:സെക്രട്ടറി ടി എം സുബീഷ്, യുവമോർച്ച ജില്ലാ സെക്രട്ടറി ഷാജിമോൻ ചൂരൽമല , യുവമോർച്ച മണ്ഡലം പ്രസിഡണ്ട് രാജീവ്, ജന:സെക്രട്ടറി അജേഷ് കനകത്ത്, സെക്രട്ടറി വിപിൻദാസ് തുടങ്ങിയവർ നേതൃത്വം നൽകി , തുടർന്നു നടന്ന പ്രതിഷേധയോഗം ബി ജെ പി ജില്ലാ ജന: സെക്രട്ടറി പി. ജി. ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *