കത്തോലിക്ക കോൺഗ്രസ്സ് ജാഗ്രതാ സമിതിക്ക് രൂപം നൽകി.
പ്രളയക്കെടുതി കൊണ്ട് നാശനഷ്ടങ്ങൾ വന്നിട്ടുള്ളവരുടെ യഥാർത്ഥ സ്ഥിതി വിലയിരുത്തി സർക്കാർ ആനുകൂല്യങ്ങളും സഹായങ്ങളും അർഹരായവർക്കു തന്നെയാണ് ലഭിക്കുന്നതെന്ന് ഉറപ്പു വരുത്തുന്നതിനു വേണ്ടി കത്തോലിക്ക കോൺഗ്രസ്സ് പ്രവർത്തകരുടെ ജാഗ്രതാ സമിതിക്ക് രൂപം നൽകി. മാനന്തവാടി രൂപ ത യിലെ ഓരോ ഇടവകകൾ കേന്ദ്രീകരിച്ച് കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. പാടെ തകർന്ന കാർഷികമേഖലയെ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിനും പുതിയ കൃഷികൾ ഇറക്കുന്നതിനും കർഷകർക്കും കാർഷിക മേഖലയിൽ ജോലി ചെയ്യുന്നവർക്കും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അടിയന്തിര സഹായങ്ങൾ ഉണ്ടാവണമെന്നും കർഷകരുടെ കടങ്ങൾ (കാർഷികവും, കാർഷികേതരവും) എഴുതി തള്ളണമെന്നും പുന :കൃഷിക്ക് പലിശരഹിത വായ്പകൾ അനുവദിക്കണമെന്നും രൂപത സമിതി യോഗം ആവശ്യപ്പെട്ടു. രൂപത പ്രസിഡന്റ് ശ്രീ.സണ്ണി ചെറുകാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം രൂപത ഡ യ റ കടർ ഫാ.ആന്റോ മമ്പള്ളി ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി വർക്കി നിരപ്പേൽ വിഷയാവതരണം നടത്തി.ജോർജ്ജുകുട്ടി വിലങ്ങപ്പാറ, ജോസ് കുറുമ്പാലക്കാട്ട്,മോളി കരിമ്പനാക്കുഴി, ജോയി പുളിക്കൻ, തോമസ് ആര്യ മണ്ണിൽ, സേവ്യർ കൊച്ചു കുളത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.





Leave a Reply