July 14, 2026

സി.എച്ച് സെന്ററിന്റെ ഡയാലിസിസ് നിധിയിലേക്കു ഷാര്‍ജ കെ.എം.സി.സി ജില്ലാ ഘടകം ആദ്യഗഡു കൈമാറി

0
ch-centre
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വയനാട് സിഎച്ച് സെന്ററിന്റെ ഡയാലിസിസ് നിധിയിലേക്കു ഷാര്‍ജ കെഎംസിസി ജില്ലാ ഘടകം നല്‍കുന്ന സംഭാവനയുടെ ആദ്യഗഡു കൈമാറി. സി.എച്ച്. സെന്റര്‍ ട്രഷറര്‍ സി. മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ റസാഖ് കല്‍പ്പറ്റ ഫണ്ട് ഏറ്റുവാങ്ങി. യഹ്യാഖാന്‍ തലയ്ക്കല്‍, എം.പി. നവാസ്, പി. ബീരാന്‍കോയ, സി.കെ. നാസര്‍, എ.പി. ഹമീദ്, കെയെംതൊടി മുജീബ്, സി.ടി. ഉനൈസ്, കെ.കെ. ഹനീഫ, മുനീര്‍ വടകര, ലുഖുമാനുല്‍ ഹഖീം, സി.ഇ. അബൂബക്കര്‍, ഷംസുദ്ദീന്‍, ഉസ്മാന്‍ മേമന, എന്‍. മുസ്തഫ, അബു ഗൂഡലായ്, പി.ഒ. മുഹമ്മദ്, ഹംസ എന്നിവര്‍ പ്രസംഗിച്ചു. ഷാര്‍ജ കെഎംസിസി പ്രതിനിധികളായ ഷഫീഖ്, സാലിം, മോയിന്‍, സെയ്‌നുദ്ദീന്‍, അബ്ദുല്‍ അസീസ് എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *