May 22, 2026

റോഡുകളുടെ ശോചനീയവസ്ഥ: നാളെ യു.ഡി.എഫിന്റെ എം.എൽ.എ ഓഫീസ് മാർച്ച്

0
IMG-20180912-WA0044
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി ടൗണിലെയും പരിസര പ്രദേശങ്ങളിലെയും റോഡുകൾ പൂർണ്ണമായും തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ചെറുവിരൽ അനക്കാൻ തയ്യാറാകാത്ത മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ  ഒ.ആർ.കേളുവിന്റെ നടപടിയിൽ പ്രതിഷേധിച്ച് സെപ്തംബർ 13ന് 10 മണിക്ക് മാനന്തവാടി എം.എൽ.എ ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് യു.ഡി .എഫ് മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.പ്രളയം കഴിഞ്ഞ് കാലാവസ്ഥ അനുകൂലമായിട്ടും റോഡിലെ കുഴികളിൽ മണ്ണിട്ടതല്ലാതെ മറ്റൊരു നടപടിയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. തകർന്ന റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെതിരെ ഭരണകക്ഷിയിൽപ്പെട്ട പാർട്ടിക്കാർ പോലും സമരത്തിനിറങ്ങേണ്ട സഹചര്യമാണ് മാനന്തവാടിയിലുള്ളത്.മണ്ണിട്ടതു മൂലം പെടിശല്യവും രൂക്ഷമാണ്. ഇതുമൂലം വ്യാപരികളും കാൽനടക്കാരും ഏറെ ദുരിതത്തിലാണ്.ഇതിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ടു നടത്തപ്പെടുന്ന മാർച്ച് യു.ഡി.എഫ് ജന: കൺവീനറും മുൻ എം.എൽ.എ യുമായ എൻ .ഡി അപ്പച്ചൻ
 ഉദ്ഘാടനം   ചെയ്യും. പത്രസമ്മേളനത്തിൽ പി.വി.എസ്സ് മൂസ്സ, ഡെന്നിസൺ കണിയാരം, സണ്ണി ചാലിൽ, അൻഷാദ് മാട്ടുമ്മൽ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *