May 22, 2026

നടവയലിലെ അക്രമത്തിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി.

0
IMG-20180911-WA0007
By ന്യൂസ് വയനാട് ബ്യൂറോ

മഹിളാ കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി

നടവയൽ സി.എം.കോളേജിൽ കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. 

എസ്.എഫ്.ഐ, സി.പി.എം നേതാക്കളും, പ്രവർത്തകരും ചേർന്ന്  കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ്, മഹിളാ കോൺഗ്രസ്സ്, കെ.എസ്.യു പ്രവർത്തകരെ മുൻ പനമരം മണ്ഡലം പ്രസിഡന്റ് വെമ്പള്ളി ജോസിനെ, അദ്ദേഹത്തിന്റെ ഭാര്യ മഹിളാ കോൺഗ്രസ്സ് പ്രവർത്തകയുമായ മേരിയെയും അവരുടെ വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിക്കുകയായിരുന്നു. അവശയായ  മേരിയെ  ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. മഹിളാ കോൺഗ്രസ്സ് പ്രവർത്തകയെ തൊട്ടു കളിച്ചാൽ അതെ നാണയത്തിൽ തന്നെ തിരിച്ചടിക്കും എന്ന മുദ്രാവാക്യവുമായാണ് മഹിളാ കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടവയൽ ടൗണിൽ പ്രതിഷേധ പ്രകടനവും, യോഗവും നടത്തിയത്. ഇത് ഒരു സൂചന മാത്രമാണെന്ന് അക്രമം നടത്തിയ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരെയും, ഗുണ്ടകളെയും അറസ്റ്റ് ചെയ്യ്ത് മാതൃകാപരമായി ശിക്ഷിച്ചില്ലെങ്കിൽ വരും ദിനങ്ങളിൽ ശക്തമായ സ്ത്രീശക്തി മുന്നേറ്റം ഉണ്ടാകുമെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ് പറഞ്ഞു. . മഹിളാ കോൺഗ്രസ്സ് പനമരം മണ്ഡലം പ്രസിഡന്റ് ബീനാ സജി അദ്ധ്യക്ഷത വഹിച്ചു. സരളാ ഉണ്ണികൃഷ്ണൻ, ചിന്നമ്മ ജോസഫ്, എൽസമ്പത്ത്, രമ ഹരിഹരൻ, ലിസി തോമസ്, ലിസി സാബു, റീത്താ സ്റ്റാൻലി, മേഴ്സി ബാബു, ജയ മുരളി, ലിസ്സി പത്രാസ്സ്, നിത്യ, മേരി ദേവസ്യ, ദിലീപ്പ്, വിൻസന്റ്, ഷാജി, ബിജു, സജി തോമസ്, സിറാജ് എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *