April 29, 2026

വരൾച്ചയെ പ്രതിരോധിക്കാൻ കാർഷിക മേഖലക്ക് ഹോമിയോ ഉൽപ്പന്നവുമായി ഡോ: എം. അബ്ദുൾ ലത്തീഫ് ..

0
IMG-20180915-WA0056
By ന്യൂസ് വയനാട് ബ്യൂറോ
പ്രളയവും കടുത്ത വരൾച്ചയും  ഒപ്പം കൃഷി നാശവും  മൂലം പ്രതിസന്ധിയിലായ കാർഷിക മേഖലക്ക് ആശ്വാസമായി  ഹോമിയോ ഉൽപ്പന്നം .കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മിനി ഫാർമയിലെ ഡോ. (പ്രൊഫ:) എം. അബ്ദുൾ ലത്തീഫാണ്  നീണ്ട വർഷങ്ങളുടെ ഗവേഷണ ഫലമായി   അഗ്രോ കെയർ  എന്ന ഉൽപ്പന്നം കർഷകർക്ക് പരിചയപ്പെടുത്തുന്നത്.     സംസ്ഥാനത്ത് ക്രമതീതമായി വർൾച്ച വർദ്ധിച്ചതോടെ കർഷകർ വിവരിക്കാനാകാത്ത വിധത്തിലുള്ള പ്രതിസന്ധിയിലായി. പ്രളയദുരിതം ഈ മേഖലയെ നൂറ് ശതമാനവും തൂത്തെറിഞ്ഞു എന്ന് പറയേണ്ടി വരും. പ്രളയം നമുക്ക് ബാക്കിയാക്കിയ ഒട്ടനവധി ദുരിതങ്ങൾ കാർഷിക മേഖലയിൽ ഉണ്ടാക്കിട്ടുണ്ട്.ഒരു പരിധി വരെ ഈ ദുരിതത്തിന് ശാശ്വത പരിഹാരമാണ്  മിനി ഫാർമയുടെ ഉത്പന്നം ഹോമിയോ അഗ്രോ കെയർ എന്ന് ഡോ: അബ്ദുൾ ലത്തീഫ് കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ   പറഞ്ഞു.വയനാട് പോലുള്ള ജില്ലകളിൽ ജൈവകൃഷി  വ്യാപനത്തിന് ഈ ഉൽപ്പന്നം ഏറെ സഹായകരമാണന്ന്   വർഷങ്ങളായി ഹോമിയോ അഗ്രോ കെയർ കൃഷിയിടങ്ങളിൽ ഉപയോഗിച്ച്  വരുന്ന കർഷകനായ പി.ബി രാമദാസ് പറയുന്നു. കർഷകർ ഇതിനു മുമ്പ് തന്നെ   ഫലപ്രദമായി ഉപയോഗിച്ചു ഫലപ്രദമാണന്ന്     ശാസ്ത്രീയമായി   തെളിയിച്ചതാണ്. ധാന്യ വിളകൾ, ,നാണ്യ വിളകൾ   , പച്ചക്കറികൾ ഉൾപ്പെടെ എല്ലാ തരം  കൃഷിക്കും വിഷരഹിത ഹോമിയോ അഗ്രോ കെയർ ഗുണകരമാണ്.  ഉത്പാദന  വർദ്ധനവിനും ഗുണനിലവാരത്തിനും ഏറെ ഫലപ്രദമാണെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു.കൂടാതെ ശത്രുകീടങ്ങളുടെയും വന്യമൃഗങ്ങളിൽ നിന്ന്  സംരക്ഷണം നേടാനും കഴിവുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.. നൂറ് ഗ്രാമിന് നൂറ് രൂപ എന്ന നിരക്കിലാണ് വിൽപ്പന . പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി   സൗജന്യമായും വിതരണം ചെയ്യപ്പെടുന്നു.പ്രളയ  ശേഷം കർഷകർക്ക് ഒരു കൈതാങ്ങാകുവാൻ ഒരു ലക്ഷം വാഴകൃഷിക്കും നൂറ് ഏക്കർ നെല്ലും  ഉൾപ്പെടെയുള്ളവയുടെ സംരക്ഷണത്തിന് സൗജന്യമായി ഹോമിയോ അഗ്രോ കെയർ നൽകുന്നു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും പ്രകൃതിസംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഊന്നൽ  നൽകുന്ന ഒരു രീതിയാണിത്.  ബിജു, രാമദാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *