May 7, 2024

കരുത്തായി സാങ്കേതിക കരങ്ങള്‍: മാതൃകയായി വയനാട് എഞ്ചിനീയറിംഗ് കോളേജ്..

0
Eng College Survey Report Kaimarunnu

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ പ്രളയാനന്തര  പ്രവര്‍ത്തനങ്ങള്‍ക്കും തവിഞ്ഞാല്‍  ഗ്രാമപഞ്ചായത്തിന് കരുത്തായി  വയനാട് ഗവ. എന്‍ജിനിയറിംഗ് കോളേജ് ശ്രദ്ധനേടി. പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്തു നടത്തുന്ന സര്‍വ്വേയിലെ പ്രധാന കണ്ണികളായത് ഇവിടുത്തെ വിദ്യാര്‍ത്ഥികളാണ്. സര്‍വ്വേ മാതൃകകള്‍  പഞ്ചായത്തിനു വേണ്ടി  രൂപകല്‍പന ചെയ്തതു  മുതല്‍  സര്‍വ്വേ നടത്തല്‍,  വിവര ശേഖരണത്തിന്റെ  ക്രോഡീകരണം വരെയുള്ള എല്ലാ ജോലികളും  പഞ്ചായത്തിന്റെ  നിര്‍ദേശങ്ങള്‍ക്കനുസരിച്ച്  തയ്യാറാക്കി നല്‍കി. സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി  1200  മണിക്കൂറിന്റെ  മനുഷ്യാദ്ധ്വാനമാണ് ഉപയോഗിച്ചത്. പഞ്ചായത്തു കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ  പൂര്‍ണ സഹകരണത്തോടെയാണ് കണക്കെടുപ്പ് കുറ്റമറ്റ രീതിയില്‍   സമയബന്ധിതമായി പൂര്‍ത്തീകരിച്ചത്.  തയ്യാറാക്കിയ സമഗ്രമായ റിപ്പോര്‍ട്ട്   തവിഞ്ഞാല്‍ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ കോളേജിന്റെ ഫ്‌ളഡ് റിലീഫ്  കോര്‍ഡിനേറ്റര്‍ ടി.ജ്യോതി   പഞ്ചായത്ത് പ്രസിഡണ്ട്  അനീഷ  സുരേന്ദ്രനു കൈമാറി.

  എന്‍ജീനീയറിങ്ങ് കോളേജ് ദുരന്തബാധിതര്‍ക്ക് 150 എമര്‍ജന്‍സി ലാമ്പ് വിതരണം ചെയ്തു. പഞ്ചായത്തിലെ വിവിധ  വാര്‍ഡുകളിലെ വീടുകളുടെ വൈദ്യൂതി  പ്രശ്‌ന പരിഹരിക്കുന്നതിനും  ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്  ഉപകരണങ്ങളുടെ  തകരാറു പരിഹരിക്കുന്നതിനും  കോളേജില്‍ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങിയിരുന്നു. പഞ്ചായത്തിലെ 8 , 9 വാര്‍ഡുകളില്‍  വിവിധ വീട്ടുസാധനങ്ങളും വിദ്യാര്‍ത്ഥികള്‍ വിതരണം ചെയ്തു. 

കോളേജിന് സമീപത്തെ മണ്ണിടിഞ്ഞു തകരാറിലായ റോഡ് ഗതാഗത യോഗ്യമാക്കല്‍, ബസ്‌സ്റ്റോപ് പുനര്‍ നിര്‍മ്മാണം,  വീടുകളുടെയും പൊതു സ്ഥലങ്ങളുടെയും ശുചീകരണം, പഞ്ചായത്തില്‍ അപേക്ഷ  തരംതിരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ത്ഥികള്‍ ഊര്‍ജ്ജ്വസലരായി പ്രവര്‍ത്തിച്ചു.  പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, മുന്‍ജീവനക്കാര്‍, പി ടി എ , എന്‍  എസ്സ്  എസ്സ് , ഐ ഇ ഇ ഇ, സ്റ്റുഡന്റ്‌സ്, ജീവനക്കാരുടെ വിവിധ  കൂട്ടായ്മകള്‍ അധ്യാപക, സാങ്കേതിക, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ തുടങ്ങിയവരും ഈ ഉദ്യമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുണ്ടായിരുന്നു.സബ് കളക്ടര്‍  ഉമേഷ്, സ്‌പെഷ്യല്‍ ഓഫീസര്‍ ജില്ലാ  രാജമാണിക്യം എന്നിവരുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.  പ്രളയക്കെടുതിയിലെ ആദ്യ ദിവസങ്ങളില്‍  ക്യാമ്പ്  സന്ദര്‍ശിച്ച് വസ്ത്രങ്ങള്‍, ഭക്ഷണസാധനങ്ങള്‍ എന്നിവ വിതരണം ചെയ്തിരുന്നു. പിന്നീട്  പഞ്ചായത്തുമായി  ചേര്‍ന്ന്  200 റോളം  വീടുകളില്‍  ഭക്ഷണ സാധനങ്ങളുടെ  കിറ്റ്  വിതരണം ചെയ്തു. കൂട്ടായ്മ  20000 രൂപയുടെ കിറ്റുകളും പഞ്ചായത്തിന്  നല്‍കിയിരുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *