April 29, 2026

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവാവ് അറസ്റ്റില്‍

0
abhiraj-photo-1
By ന്യൂസ് വയനാട് ബ്യൂറോ
പുല്‍പ്പള്ളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന കേസില്‍ യുവാവ് അറസ്റ്റിലായി. ഇരുളം ഓര്‍ക്കടവ് രാജേഷിന്റെ മകന്‍ അഭിരാജാ(27)ണ് അറസ്റ്റിലായത്. പുല്‍പ്പള്ളി സീതാമൗണ്ട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍ കുട്ടിയുമായി നാടുവിട്ട യുവാവിനെ പിന്നീട് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതി പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ അടക്കമുള്ള കേസുകള്‍ ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *