August 11, 2026

മണ്ണംകുഴിയുടെ കൈത്താങ്ങ് :വയനാട്ടിൽ പ്രളയബാധിതർക്ക് സാന്ത്വനവും സഹായവുമായി .

0
IMG-20180916-WA0040
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:             മണ്ണംകുഴി കൾച്ചറൽ സെന്റർ(M C C) ഉപ്പളയിലെ സന്നദ്ധ സംഘടനാ പ്രവർത്തകർ പ്രളയ ദുരിതമനുഭവിക്കുന്ന പാണ്ടിക്കടവ് അഗ്രഹാരം പിലാകാവ് തുടങ്ങിയ മേഖലകൾ സന്ദർശിക്കുകയും ഈ പ്രദേശങ്ങളിലെ ദുരിതമനുഭവിക്കുന്ന കോളനികളിൽ മുഴുവൻ  ആളുകൾക്കും കിടക്കകളും. മറ്റുള്ളവർക്ക് ആവശ്യമായ കട്ടിലുകൾ, കിടക്കകൾ, തയ്യൽ മിഷ്യനുകൾ, മോട്ടോറുകൾ , മിക്സികൾ, ഗ്യാസ് അടുപ്പുകൾ, തുടങ്ങിയ എല്ലാ വീട്ടുപകരണങ്ങളും നൽകുകയും, നാശനഷ്ടമുണ്ടായ വീടുകൾ പുനരുദ്ധാരണത്തിന് വേണ്ട സഹായങ്ങളും നൽകി. ഇതിന് വേണ്ടി ഇവിടെ എത്തിയത് MCC യുടെ പ്രസി: മുഹമ്മദ് അത്തർ, ട്രഷറർ, ഇബ്രാഹിം മോമിൻ, സക്കറിയ, ബദറുദ്ധീൻ, സമദ്, ഹനീഫ എന്നിവരാണ്.  പാണ്ടിക്കടവിലെ ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി പ്രവർത്തകരായ  റസാഖ് ആയങ്കി, ഫൈസൽ കോമ്പി, ബഷീർമുക്കാളി,സമദ്, ശിഹാബ് മലബാർ, മൊയ്തുട്ടി തോട്ടാൻ, മായൻ, മുസ്തഫ, സുബൈർ ആയങ്കി, മുഹമ്മദ്,  തുടങ്ങിയ പ്രവർത്തകരുടെ നേതൃത്വത്തിലാണ് സഹായങ്ങൾ വിതരണം ചെയ്തത്  .             .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *