April 29, 2026

സസ്‌നേഹം മെഡിക്കൽ ക്യാമ്പ് നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
ഹോമിയോപ്പതി വകുപ്പ് – നാഷണൽ ആയുഷ് മിഷൻ – ജില്ലാ പഞ്ചായത്ത്, മാനന്തവാടി മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാനന്തവാടി ക്ഷീരോത്പാദകസഹകരണസംഘം ഹാളിൽ  പ്രളയാനന്തരദുരിതാശ്വാസ ഹോമിയോ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. ഒ.ആർ. കേളു എം.എൽ.എ. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ്  എ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മാനന്തവാടി മുനിസിപ്പാലിറ്റി ചെയർപേഴ്‌സണ്‍ വി.ആർ. പ്രവീജ്, വൈസ് ചെയർപേഴ്‌സ ശോഭ രാജൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കടവത്ത് അഹമ്മദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി പി.റ്റി. ബിജു കൗണ്‍സിലർമാർ പ്രതിഭ ശശി, ശാരദ സജീവൻ, ലില്ലി കുര്യൻ, ക്യാമ്പ് കവീനർ ഡോ. അരുണ്‍ കൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അജിവിൽബർ എന്നിവർ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *