April 29, 2026

എസ്.എഫ്.ഐ ടെലഫോൺ എക്‌സ്‌ചേഞ്ച് ഓഫീലേക്ക് മാർച്ച് സംഘടിപ്പിച്ചു

0
01-3
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കാസർഗോഡ് കേന്ദ്ര സർവ്വകലാശാല ആർ.എസ്.എസ് കാര്യാലയമാക്കി മാറ്റാൻ അനുവദിക്കില്ല എന്നു പ്രഖ്യാപിച്ചുകൊണ്ട് എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടെലഫോൺ എക്‌സ്‌ചേഞ്ച് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.സർവ്വകലാശാലയിലെ പ്രവർത്തനങ്ങൾ കാവി വത്കരിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്.കഴിഞ്ഞ ദിവസം കേരള കേന്ദ്ര സർവ്വകലാശാലയിലെ കംപാരിറ്റീവ് ലിറ്ററേച്ചർ വിഭാഗം അധ്യക്ഷ സ്ഥാനത്തു നിന്ന് ഡോ.പ്രസാദ് പന്ന്യനെ സസ്‌പെൻഡ് ചെയ്തിരുന്നു.സർവ്വകലാശാലയിൽ ആർ.എസ്.എസ് പ്രവർത്തകർക്ക് ശാഖാ പ്രവർത്തനം നടത്തുന്നതിന് അനുമതി നൽകുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് അധികൃതർ സ്വീകരിക്കുന്നത്. ഇത്തരം നിലപാടുകൾ തിരുത്താൻ തയ്യാറാകണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ തിരെഞ്ഞെടുത്ത കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്താനുള്ള സംസ്ഥാന കമ്മിറ്റി യുടെ തീരുമാന പ്രകാരമാണ് കല്പറ്റ ടെലഫോൺ എക്‌സ്‌ചേഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തിയത്.
എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ജോബിസൺ ജെയിംസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷാഫി അധ്യക്ഷനായി.അർജ്ജുൻ ഗോപാൽ,ജിഷ്ണു ഷാജി,ടി.പി ഋതുശോഭ് തുടങ്ങിയവർ സംസാരിച്ചു.കെ.ജെ ഹരികൃഷ്ണൻ സ്വാഗതവും എൻ.എസ് വൈഷ്ണവി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *