April 29, 2026

കല്‍ത്താമരകള്‍ വിരിയുന്നു കൂടുതൽ കരുത്തോടെ: കുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി ‘

0
IMG-20180920-WA0034
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി : വലിയൊരു മഴയ്ക്ക് ശേഷം കരുത്തോടെ വിരിയുന്ന കല്‍ത്താമരകളായി മാറുകയാണ് മാനന്തവാടി മുന്‍സിപ്പാലിറ്റിയിലെ പ്രളയബാധിത മേഖലകളായ ചാലിഗദ്ധ , കുറുക്കന്‍മൂല ,ചെമ്മാട് ഊരുകളിലെ വിദ്യാര്‍ത്ഥികള്‍. കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ വയനാട് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ജി. എല്‍. പി എസ് കുറുക്കന്‍മൂലയില്‍ വച്ച് നടക്കുന്ന ദ്വിദിന സഹവാസ ക്യാമ്പാണ്  മാനസികമായി ഏതൊരു ദുരന്തവും മറികടക്കാനുള്ള ശ്ക്തി കുട്ടികള്‍ക്ക് നല്‍കുന്നത്.പ്രളയം സമ്മാനിച്ച അസുഖകരമായ ഓര്‍മകളെ ആടിയും പാടിയും മറികടക്കാനുള്ള വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളാണ് ഈ ക്യാമ്പിലൂടെ ലക്ഷ്യം വച്ചിരിക്കുന്നത്. 
ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം മാനന്തവാടി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ . വി ആര്‍ പ്രവീജ് നിര്‍വ്വഹിച്ചു. 
വാര്‍ഡ് കൗണ്‍സിലര്‍  ജേക്കബ് സെബാസ്റ്റ്യൻ   അധ്യക്ഷനായ ചടങ്ങില്‍  ഹരി, ചാലിഗദ്ധ കൗണ്‍സിലര്‍ 13-ാം ഡിവിഷന്‍,  ആലീസ് സിസിലി (വാര്‍ഡ് വികസന സമിതി കണ്‍വീനര്‍) , സത്യവതി എസ് (എച്ച് എം ജി എല്‍ പി സ്‌ക്കൂള്‍ കുറുക്കന്‍മൂല), അംബിക വിഡി (കേരള മഹിള സമഖ്യ സൊസൈറ്റി ജില്ലാ പ്രോഗ്രാം കോഡിനേറ്റര്‍) , റെജി (വാര്‍ഡ് വികസന സമിതി അംഗം) , ഉണ്ണി സി വി (പി ടി എ പ്രസിഡന്റ് ). ഷീബ ജോണ്‍സണ്‍ (എ ഡി എസ്)  അനിത , ദീപ, ശ്രീമതി അശ്വതി, ശ്രീജ, വാസന്തി(പ്രമോട്ടര്‍മാര്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കേരള മഹിള സമഖ്യ സൊസൈറ്റി,സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടര്‍.  പി ഇ ഉഷ സ്വാഗതവും  അക്ഷര വൈ ,ഡി ആര്‍ പി കേരള മഹിള സമഖ്യ സൊസൈറ്റി കാസര്‍ഗോഡ് നന്ദിയും അര്‍പ്പിച്ചു. 
നാടകശിൽപശാല , ചിത്രരചന , ത്രിശ്ശൂർ കലന്തല കൂട്ടത്തിന്റെ നാടന്‍ പാട്ട് , അനുഭവം പങ്കുവയ്ക്കല്‍ , ക്യാമ്പ് ഫയര്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ പരിപാടികളാണ് ക്യാമ്പില്‍ ഒരുക്കിയിരിക്കുന്നത് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *