May 21, 2026

വെണ്ണിയോട് ടൗണിൽ കർഷക സമര പ്രഖ്യാപനവും കർഷക കൂട്ടായ്മയും സംഘടിപ്പിച്ചു

0
IMG-20181003-WA0117
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടത്തറ:
പ്രളയവും അതിവർഷവും ദുരിതം വിതച്ച കോട്ടത്തറ പഞ്ചായത്തിനെ ദുരിതമേഖലയായി പ്രഖ്യാപിച്ച് പ്രത്യേക പാക്കേജ് അനുവദിക്കുക,
ദുരിതബാധിതരായ കർഷകർക്ക് സമാശ്വാസ തുക അനുവദിക്കുക,
കർഷകന്റെ കടങ്ങൾ പൂർണ്ണമായും എഴുതി തള്ളി പലിശരഹിത പുനർ വായ്പ അനുവദിക്കുക,
ക്ഷീരകർഷകർക്ക് ഒരു വർഷം വരെ സൗജന്യ കാലിത്തീറ്റയും തീറ്റപ്പുല്ലും നൽകുക,
കന്നുകാലികൾ നഷ്ടപ്പെട്ട ക്ഷീരകർഷകർക്ക് പകരം കന്നുകാലികളെ വിതരണം ചെയ്യുക,
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള കർഷക മുന്നണിയുടെ നേതൃത്വത്തിൽ ദുരിതബാധിതരായ കോട്ടത്തറ പ്രദേശത്തെ ഇരകളെ സംഘടിപ്പിച്ചു കൊണ്ട് ഗാന്ധിജയന്തി ദിനത്തിൽ വെണ്ണിയോട് ടൗണിൽ സമര പ്രഖ്യാപനവും കർഷക കൂട്ടായ്മയും സംഘടിപ്പിച്ചു
സുൽത്താൻ ബത്തേരി ബിഷപ്പ് ജോസഫ് മാർതോമസ് ഉദ്ഘാടനം ചെയ്തു
പി.എം ജോയി അദ്ധ്യക്ഷത വഹിച്ചു
ചെറുവയൽരാമൻ അഡ്വ: വി.ടി പ്രദീപ് കുമാർ  ഗഫൂർ വെണ്ണിയോട് ഫാ: സെബാസ്റ്റ്യൻ പുത്തേൻ
ഹാരിസ് ബാഖവി കമ്പളക്കാട് ഡോ.ലക്ഷ്മണൻ മാസ്റ്റർ വി.അബ്ദുൾ നാസർ
എം.ജെ ചാക്കോ
കെ.കെ.മുഹമ്മദലി  എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *