April 28, 2026

പ്രളയബാധിത മേഖലയിൽ ഭക്ഷണകിറ്റുകളുമായി മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ഹൈസ്‌കൂളിലെ നല്ലപാഠം പ്രവർത്തകർ

0
IMG_0111
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ പ്രളയബാധിത മേഖലകളിൽ സാന്ത്വന സ്പർശമായി ഭക്ഷണകിറ്റുകൾ സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ നല്ലപാഠം പ്രവർത്തകരും അധ്യാപകരും മാതാപിതാക്കളും ചേർന്ന്‍ നൽകി. വിതരണത്തിന് പ്രിൻസിപ്പാൾ പി.ഐ.മാത്യു, മാനേജർ അനിൽ ജേക്കബ്, നല്ലപാഠം പ്രോഗ്രാം കോർഡിനേറ്റർ പി.അനിത, പി.ടി.എ.പ്രസിഡന്റ് ജോഷി മാമുട്ടത്തിൽ, സൊസൈറ്റി സെക്രട്ടറി ഏലിയാസ് ഞണ്ടുകുളത്തിൽ, മദർ പി.ടി.എ.പ്രസിഡന്റ് സജ്‌ന, അസി. ഹെഡ്മാസ്റ്റർ സിജി.എ.പി.,  സ്റ്റാഫ് സെക്രട്ടറി ജിസ്‌ന പി.ഇ. എിവർ നേതൃത്വം നൽകി. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലുള്ള വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് അസൈനാർ സി., ഗ്രാമപഞ്ചായത്ത് അംഗം സുരേഷ് എന്നിവർ നിർവ്വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *