August 11, 2026

നോർത്ത് വയനാട് റബ്ബർ ആന്റ് അഗ്രി കൾച്ചറൽ മാര്‍ക്കറ്റിംഗ് സൊസൈറ്റി മുഴുവൻ സീറ്റിലും യു.ഡി.എഫ് അംഗങ്ങൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

0
IMG-20181010-WA0075
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: .നോർത്ത് വയനാട് കോ.
 ഓപ്റേറേറ്റീവ് റബ്ബർ ആന്റ് അഗ്രി ക ൾച്ചറൽ മാര്‍ക്കറ്റിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും യു.ഡി.എഫ് അംഗങ്ങൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പതിമൂന്നംഗ ഡയറക്ടർ ബോർഡ് യോഗം ചേർന്ന്
പ്രസിഡന്റായി കോണ്‍ഗ്രസിലെ എ പ്രഭാകരന്‍ മാസ്റ്ററെയും വൈസ് പ്രസിഡന്റായി മുസ്ലിംലീഗിലെ കടവത്ത് മുഹമ്മദിനെയും തിരഞ്ഞെടുത്തു. പ്രഭാകരന്‍ മാസ്റ്റർമൂന്നാം തവണയാണ് മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റാവുന്നത്. നിലവില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. കടവത്ത് മുഹമ്മദ് മൂന്നാം തവണയാണ് വൈസ് പ്രസിഡന്റ് ആവുന്നത്. നിലവില്‍ മാനന്തവാടി നഗരസഭയിലെ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനാണ്. ഡയറക്ടർമാരായി കെ.ജെ. പൈലി. ജേക്കബ് സെബാസ്റ്റ്യൻ, ശ്രീകാന്ത് പട്ടയൻ, കെ.ലക്ഷ്മണൻ മാസ്റ്റർ, ടി.എ.റെജി,.സഫിയ.പി,.എസ്.ശ്യാമള ,സീതാ ബാലചന്ദ്രൻ,.എക്കണ്ടി മൊയ്തൂതൂട്ടി, ടി.ജെ. മാത്യു,.ജോൺസൺ തലപ്പുഴ എന്നിവരും  എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *