May 8, 2024

ശബരിമലയെ തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരെ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു.

0
Sabarimala Upoarodham Bathery Oct 10
കല്‍പ്പറ്റ: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കേരളാ സര്‍ക്കാരിന്റെ ഹൈന്ദവ വിരുദ്ധ നടപടികളില്‍ വയനാട് ജില്ലയില്‍ വ്യാപക പ്രതിഷേധം. ശബരിമലയെ തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരെ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 11 മണി മുതല്‍ 12 വരെ ജില്ലയിലെ നാല് കേന്ദ്രങ്ങളിലായി റോഡ് ഉപരോധിച്ചു. ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ പോരാട്ടത്തിനിറങ്ങുകയാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍  സംസ്ഥാന വ്യാപകമായുള്ള സമരത്തിന്റെ ഭാഗമായാണ് വയനാട്ടിലെ വിവിധ കേന്ദ്രങ്ങളിലും വഴി തടഞ്ഞത്.
കല്‍പ്പറ്റ ചുങ്കംജംഗ്ഷനി ല്‍ നടന്ന ഉപരോധത്തില്‍ സ്ത്രീകളടക്കം നൂറുകണക്കിനു പേര്‍ പങ്കെടുത്തു. സി.കെ.വിജയന്‍, പി.ജി.ആനന്ദ്കുമാര്‍, ഉണ്ണികൃഷ്ണന്‍.സി, ചന്ദ്രന്‍. പി, നിഖില്‍ദാസ്, അജീഷ് പുത്തൂര്‍വയല്‍, ആരോട രാമചന്ദ്രന്‍, ടി.എം.സുബീഷ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മാര്‍ക്‌സിറ്റ് പാര്‍ട്ടിയുടെ കേരളത്തിലെ അവസാന ഭരണമായിരിക്കും പിണറായി സര്‍ക്കാരുടേതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സജിശങ്കര്‍. ശബരിമല കോടതി വിധിയില്‍ പ്രതിഷേധിച്ച് ശബരിമല  കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടന്ന റോഡ് ഉപരോധസമരം ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി ശബരിമലയില്‍ വനിതകള്‍ക്ക് പ്രവേശനം നല്‍കിയ വിധിക്ക് ഉത്തരവാദി പിണറായി സര്‍ക്കാരാണ്. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലമാണ് കോടതി അത്തരം ഒരു വിധി നടപ്പാക്കിയത്. അയ്യപ്പഭക്തരെ കണക്കിലെടുക്കാതെയാണ് സംസ്ഥാ ന സര്‍ക്കാര്‍ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചത്. അതുകൊണ്ട് തന്നെ കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിണറായിയുടെതായിരിക്കുമെന്നും സജി ശങ്കര്‍ പറഞ്ഞു. 
എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.മോഹന്‍ദാസ്, ബിജെപി മണ്ഡലം പ്രസിഡന്റ് കണ്ണന്‍ കണിയാരം, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ പ്രേം സി, വിവിധ ഹിന്ദു സംഘടന നേതാക്കളായ ബാലന്‍ വലക്കോട്ടില്‍, ശ്രീനിവാസന്‍ ചൊബ്ബ, പ്രദീപ് ബാബു, സി.കെ.ഉദയന്‍, ടി.കെ.ശശി, വത്സല രവി, സരള കാട്ടിക്കുളം തുടങ്ങിയവര്‍ സംസാരിച്ചു.
ബത്തേരിയില്‍ നടന്ന ഉപരോധസമരത്തിന് പി.സി.മോഹനന്‍, അഡ്വ. പി.സി.ഗോപിനാഥ്, സി.ഡി.ജഗനാഥകുമാര്‍, കെ.ജി.സതീശന്‍, അയ്യപ്പസേവാ സമാജം സംസ്ഥാന സെക്രട്ടറി പി.എച്ച്.സജിത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പുല്‍പ്പള്ളിയില്‍ നടന്ന സമരത്തിന് ഷാജിദാസ്, ഉദയകുമാര്‍, സുരേന്ദ്രന്‍ അള്ളുങ്കല്‍, ഇ.ജി.സിജേഷ്, പി.എന്‍.രാജന്‍ തുടങ്ങിയവര്‍ നേതൃ ത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *