August 10, 2026

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ വാളാട് വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

0
IMG-20181010-WA0073
By ന്യൂസ് വയനാട് ബ്യൂറോ
വില്ലേജ് ഓഫീസ് ധർണ്ണ സമരം നടത്തി
ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാളാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ വാളാട് വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി… റാഫേൽ വിമാന അഴിമതി, ബ്രുവറി – ഡിസ്റ്റിലറി അഴിമതി സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുക, ദുരിതാശ്വാസ ഫണ്ട് വിതരണത്തിലെ അപാകത പരിഹരിക്കുക, പെട്രോൾ ഡീസൽ വില വർദ്ധനവ് പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ സമരം സംഘടിപ്പിച്ചത്.ധർണ്ണാ സമരം കെ.പി.സി.സി.മെമ്പറും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എ.പ്രഭാകരൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജോസ് കൈനിക്കുന്നേൽ അധ്യക്ഷത വഹിച്ചു.ഡി.സി.സി.ജനറൽ സെക്രട്ടറി എം.ജി.ബിജു മുഖ്യ പ്രഭാഷണം നടത്തി.സി.എം.ഫിലിപ്പ്,
അനീഷ് വാളാട്, അസീസ് വാളാട്, ജോസ് പാലറ, മത്തച്ചൻ.കെ.കെ, ശശി വാറോലി, ശാന്ത വിജയൻ ,കത്രീന മംഗലത്ത്, പി.കെ.ജയരാജൻ തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *