May 9, 2026

നവരാത്രി ആഘോഷം ഒക്ടോബർ 10 മുതൽ 19 വരെ നടത്തും

0
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൽപ്പറ്റ ശ്രീ മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ വൈവിധ്യമാർന്ന നവരാത്രി ആഘോഷം ഒക്ടോബർ 10- മുതൽ 19- വരെ നടത്തും. പലവിധ കാരണങ്ങളാൽ യുവതീയുവാക്കളുടെ വൈവാഹിക ജീവിതത്തിനുള്ള തടസങ്ങൾ മാറി കിട്ടുന്നതിന് വിശേഷാൽ മംഗല്യപൂജ ക്ഷേത്രം തന്ത്രി ശിവദാസ് അയ്യരുടെ നേതൃത്വത്തിൽ 15 ന് വൈകുന്നേരം 7 മണിക്ക് ക്ഷേത്രത്തിൽ നടക്കും. ദേവിക്ക് പ്രത്യേകമായി പൂജിച്ച മഞ്ഞൾ ചരട് ഇതിന്റെ പ്രസാദമായി ഭക്തർക്ക് നൽകും.17-ന് വൈകുന്നേരം 7 മണിക്ക് ഗ്രന്ഥം വെയ്പ്പും പണിയായുധങ്ങളുടെ പൂജയും നടക്കും.19- ന് രാവിലെ 7 – മണിക്ക് ഗ്രന്ഥമെടുപ്പ്, വാഹനപൂജ, എഴുത്തിനിരിത്തൽ എന്നീ ചടങ്ങുകൾ നടക്കും.രാവിലെ 8 മണിക്ക് മാരിയമ്മൻ ദേവി ക്ഷേത്ര മാതൃസമിതി അവതരിപ്പിക്കുന്ന ഭജന ഉണ്ടായിരിക്കും.രാവിലെ 10 മണിക്ക് നടത്തുന്ന പ്രസാദ വിതരണത്തോടു കൂടി ആഘോഷ പരിപാടികൾ സമാപിക്കും.എസ് കെ എം ജെയിൽ നിന്നും വിരമിച്ച കെ. ശോഭന ടീച്ചർ, ശ്രീ ശങ്കര വിദ്യാമന്ദിരം ഹൈസ്ക്കൂൾ അധ്യാപിക പി.സുധ ടീച്ചർ എന്നിവർ കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ച് കൊടുക്കും   

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *