April 28, 2026

പ്രളയബാധിതരുടെ മുഴുവന്‍ കടങ്ങളും എഴുതി തള്ളണം: എ.കെ.പി.എ

0
17md12
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി പ്രളയം ബാധിച്ച് ദുരിതം പേറുന്ന മുഴുവന്‍ പേരുടെയും  കടങ്ങള്‍ എഴുതി തള്ളണമെന്ന് എ.കെ.പി.എ മാനന്തവാടി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ബാങ്കുകളുടെ കര്‍ഷക ദ്രോഹനടപടികള്‍ അവസാനിപ്പിക്കുക, ജില്ലയില്‍ ഏര്‍പ്പെടുത്തിയ രാത്രിയാത്രാ നിരോധനം പിന്‍വലിക്കുക, ചുരം ബദല്‍റോഡ് യാഥാര്‍ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. 
എ.കെ.പി.എ ജില്ലാ പ്രസിഡന്റ് എം.കെ. സോമസുന്ദരം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.ജി. അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സാജന്‍ ബത്തേരി, എം. നന്ദകുമാര്‍, എ.ജെ. ചാക്കോ, എം. പ്രശാന്ത്, എം.ടി. ബൈജു മോന്‍, ബേബി ചെറിയാന്‍, സുബക്ക് എസ്. മണി തുടങ്ങിയവര്‍ സംസാരിച്ചു. 
ഭാരവാഹികള്‍ : പി.ജി. അനീഷ് (പ്രസി.) സോളി ഐസക് (വൈസ് പ്രസി.) ജിനു മേന്മ (സെക്ര.) കെ. ജിബിന്‍ (ജോ. സെക്ര) ഷൈജു മാധവന്‍ (ട്രഷ.). 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *