May 1, 2024

നന്മയുടെ പാൽ ചുരത്തുന്ന സോഷ്യൽ മീഡിയ: കറവപശുവിനെ ദാനമായി നൽകി വാട്സ് ആപ് കൂട്ടായ്മ

0
Img 20181016 Wa0206
സി.വി.ഷിബു.
വൈത്തിരിയിലെ   അബു സാലി  പ്രളയത്തിൽ നാശനഷ്ടങ്ങൾ വന്ന ക്ഷീരകർഷകനാണ്. ഭാര്യ കാൻസർ വന്നു മരണപ്പെട്ടതാണ്‌. മഴക്കാലത്ത് മണ്ണിടിഞ്ഞു തൊഴുത്തിൽ വീണും, അസുഖം വന്നും കറവയുള്ള പശു ചത്തുപോയി.  വീട്ടിലുള്ളത് പ്ലസ് ടു വിദ്യാർത്ഥിയായ മകനാണ്.പശുവളർത്തൽ ആശ്രയിച്ചു പോകുന്ന കുടുംബം
 പേരാവൂരിലെ 'മണത്തണകൂട്ടം' വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ്  ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന 
  'ഡൊണേറ്റ് എ കൗ' പദ്ധതിയിൽ  ഇവരെ സഹായിക്കാനെത്തിയത്.  60000 രൂപ വിലയുള്ള ഒരു കറവ പശുവിനെയാണ്   ഈ   സമൂഹമാധ്യമ ഗ്രൂപ്പ്   അബു സാലിക്ക്   വാങ്ങി നൽകിയത്.  
മുൻപ് ഒരു വർഷം പേരാവൂരിൽ ജോലി ചെയ്ത കൽപ്പറ്റ ബ്ലോക്ക് ക്ഷീര വികസന വകുപ്പ് ഓഫീസർ വി.എസ്. ഹർഷയുമായി   പരിചയമുള്ള രണ്ട് പേരാണ് ഇതിന് നേതൃത്വം കൊടുത്തത്. ചാറ്റിംഗ് മാത്രമല്ല, നന്മയുടെ പാൽ ചുരത്തുന്ന നല്ല മനസ്സും സമൂഹ മാധ്യമങ്ങളിലെ അംഗങ്ങൾക്കുണ്ടന്ന്  തെളിയിച്ചിരിക്കുകയാണ് "മണത്ത നക്കൂട്ടം".
 
കൽപ്പറ്റ  ബ്ലോക്ക്‌  പഞ്ചായത്ത്പ്രസിഡന്റ്   ഉഷ തമ്പി പശുവിനെ കൈമാറി നൽകി. വൈത്തിരി ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റ് ഗോപി, ബ്ലോക്ക് പഞ്ചായത്ത്   സ്റ്റാന്റിംഗ് കമ്മിറ്റി  അധ്യക്ഷന്മാരായ .പി.എം.സെയ്ദ്, ,.ജിൻസി സണ്ണി, ക്ഷീര വികസന ഓഫീസർ  ഹർഷ.വി.എസ്സ്,  ബ്ലോക്ക് സെക്രെട്ടറി  സരുൺ, ,  മറ്റുദ്യോഗസ്ഥർ, ക്ഷീര സംഘം പ്രതിനിധികൾ, കർഷകർ    എന്നിവർ പശുവിതരണ പരിപാടിയിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *