വയനാട്ടിൽ റവന്യൂ റിക്കവറിയിലൂടെ (ആര്‍.ആര്‍) ലഭിക്കേണ്ട നികുതി വരുമാനം കുറഞ്ഞു.
വകുപ്പുകളുടെ വിഭവസമാഹരണം അവലോകനം ചെയ്തു.
വിവിധ വകുപ്പുകള്‍ സെപ്റ്റംബര്‍ വരെ സമാഹരിച്ച വിവിധ നികുതികളും മറ്റു
വരുമാനങ്ങളും അവലോകനം ചെയ്യാന്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ
അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രളയ പശ്ചാത്തലത്തില്‍ മുന്‍ വര്‍ഷം
ഇതേ കാലയളവില്‍ സമാഹരിച്ച തുകയേക്കാള്‍ കുറവാണ്
ഇത്തവണയുണ്ടായിരിക്കുന്നതെന്ന് യോഗം വിലയിരുത്തി. മുന്‍കാലങ്ങളെ
അപേക്ഷിച്ച് വിഭവസമാഹരണം ഗണ്യമായി കുറഞ്ഞ വകുപ്പുകളോട് കാരണം
ബോധിപ്പിക്കാന്‍ കളക്ടര്‍ ആവശ്യപ്പെട്ടു.
ലക്ഷ്യത്തേക്കാള്‍ കൂടുതല്‍ തുക സമാഹരിച്ചിരിക്കുന്നത് സൗത്ത് വയനാട്
ഡി.എഫ്.ഒയും ജില്ലാ ലോട്ടറി ഓഫിസുമാണ്. സൗത്ത് വയനാട് ഡി.എഫ്.ഒ
2,65,06,016 രൂപയും ജില്ലാ ലോട്ടറി ഓഫീസ് 195 കോടിയും
സമാഹരിച്ചിട്ടുണ്ട്. പ്രധാനമായും മരം ലേലത്തിലുടെയാണ് സൗത്ത് വയനാട്
ഡി.എഫ്.ഒക്ക് കൂടുതല്‍ തുക സമാഹരിക്കാന്‍ സഹായിച്ചത്.
എക്‌സൈസ് വകുപ്പ് ഇതുവരെ 69,32,583 രൂപ സമാഹരിച്ചു. ലക്ഷ്യമിട്ട തുകയുടെ
54.06 ശതമാനമാണിത്. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ 20.58 ശതമാനം, ആര്‍.ടി.ഒ
42.37 ശതമാനം, സുല്‍ത്താന്‍ ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ 36.07
ശതമാനം, ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) 49.20 ശതമാനവും
സമാഹരിച്ചിട്ടുണ്ട്. ജി.എസ്.ടി നിയമം നിലവില്‍ വന്ന പശ്ചാത്തലത്തില്‍
ജി.എസ്.ടി വകുപ്പിന് വിഭവസമാഹരണത്തിന് ഇത്തവണ പ്രത്യേക ലക്ഷ്യമൊന്നും
നല്‍കിയിരുന്നില്ല. പൊതുവെ ഏറ്റവും കൂടുതല്‍ നികുതി വരുമാനം സര്‍ക്കാരിനു
ലഭിക്കുന്ന വകുപ്പിന്റെ സമാഹരണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 73.12
ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍
സാധാരണനിലയിലെത്താന്‍ മൂന്നുമാസം കൂടി വേണ്ടിവരുമെന്നും ഉദ്യോഗസ്ഥര്‍
അറിയിച്ചു.
ഭൂനികുതിയിനത്തില്‍ (എല്‍.ആര്‍) മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി,
വൈത്തിരി താലൂക്കുകള്‍ യഥാക്രമം 92.21, 102.95, 74.37 ശതമാനം കൈവരിച്ചു.
ജില്ലയിലെ മൂന്നു താലൂക്കുകളിലും റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ടു
സര്‍ക്കാരിനു ലഭിക്കേണ്ട തുകയും യോഗത്തില്‍ വിലയിരുത്തി. റവന്യൂ
റിക്കവറിയിലൂടെ (ആര്‍.ആര്‍) ലഭിക്കേണ്ട നികുതി വരുമാനം താലൂക്കുകളില്‍
കുറഞ്ഞ സാഹചര്യം പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ തഹസില്‍ദാര്‍മാരോട്
ആവശ്യപ്പെട്ടു. വില്ലേജ് ഓഫിസുകളില്‍ ആവശ്യമെങ്കില്‍ വര്‍ക്കിംഗ്
അറേഞ്ച്‌മെന്റില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കും. വിഭവ സമാഹരണം
ത്വരിതപ്പെടുത്താനും തീരുമാനമായി. യോഗത്തില്‍ എ.ഡി.എം കെ.അജീഷ്,
ഡെപ്യൂട്ടി കളക്ടര്‍ സി.എം വിജയലക്ഷമി എന്നിവര്‍ പങ്കെടുത്തു.





Leave a Reply