March 29, 2024

അതിജീവനത്തിന് ഉദാഹരണമായി ലോകം ഉസ്മാൻ മദാരിയെപ്പറ്റി പറയുന്നു: തേൻ കട വീണ്ടും സജീവമായി.

0
Img 20181018 Wa0023
സി.വി.ഷിബു.
    പ്രളയത്തിന് ശേഷം അതിജീവനത്തിന്റെ പല വാർത്തകളും  പലയിടത്തു നിന്നും നാം കേൾക്കാറുണ്ടങ്കിലും  മാതൃകയാണ് വയനാട്ടിലെ യുവ സംരംഭകനായ ഉസ്മാൻ മദാരിയുടെ  ജീവിത കഥ. കഠിനാദ്ധ്വാനത്തിലൂടെ സമ്പാദിച്ച് എട്ട് മാസം   മുമ്പ്  വൈത്തിരിയിൽ ആരംഭിച്ച ബീ ക്രാഫ്റ്റിന്റെ തേൻ കട എന്ന സംരംഭം പൊടുന്നനെയാണ് ജനങ്ങൾക്കിടയിൽ വിശ്വാസ്യതയോടെ വളർന്നത്.മികച്ച സംരംഭകനുള്ള പുരസ്കാരം നേടിയ ഉസ്മാൻ  കൊച്ചിയിൽ തേൻ കട തുടങ്ങാനായി ശ്രമങ്ങൾ ആരംഭിച്ചു. ഉദ്ഘാടനത്തിനുള്ള അവസാന ഒരുക്കങ്ങൾ നടന്നു വരുന്നതിനിടെയാണ്  ആഗസ്റ്റ് മാസം 9-ന് വയനാട്ടിൽ മഹാ പ്രളയം ഉണ്ടാവുന്നത്. വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും  പ്രളയവും മൂലം ജനജീവിതം ദുരിതത്തിലായിരിക്കെ  നാട്ടിലെങ്ങും ദുരിതാശ്വാസ പ്രവർത്തനം നടക്കുകയാണ്. കൽപ്പറ്റ ജെ.സി.ഐ.യുടെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സജീവ പ്രവർത്തകനായ ഉസ്മാനും സന്നദ്ധ പ്രവർത്തനിറങ്ങി. അഗസ്റ്റ് പത്തിന് പെട്ടെന്നാണ് ഒരു കെട്ടിടം നിലം പൊത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഉസ്മാന്റെ തേൻ കട അടക്കം  വിവിധ കടകളുണ്ടായിരുന്ന കെട്ടിടമായിരുന്നു നിലം പൊത്തിയത്. പുതിയ കടയായതിനാലും  കൊച്ചിയിലെ ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നതിനാലും  വൈവിധ്യമുള്ള രുചിയേറിയ ,മൂല്യം പോലും നിശ്ചയിക്കാൻ കഴിയാത്ത പല ഇനം തേൻ കടയിലുണ്ടായിരുന്നു. 
സകലതും  ഒരു നിമിഷം കൊണ്ട് മണ്ണോട് ചേർന്ന സമയം. എല്ലാവരെയും പോലെ ഉസ്മാനും ഈ ദുരന്തത്തിന് മുന്നിൽ ഒന്ന് പകച്ചു. എന്നാൽ പലർക്കും ജീവനും ജീവിതവും കിടപ്പാടവും ഭൂമിയും സകല സമ്പാദ്യങ്ങളും   നഷ്ടപ്പെട്ട് വിലപിക്കുമ്പോൾ തന്റെ നഷ്ടം ഒന്നുമല്ലന്ന് സ്വയം ആശ്വസിക്കുകയായിരുന്നു ഉസ്മാൻ. 
വൈത്തിരിക്കടുത്ത് അമ്മാറയിലും പൊഴുതനക്കടുത്ത്  കുറിച്ചർ മലയിലും  വലിയ ഉരുൾപൊട്ടലിൽ  അനേകം പേരുടെ വീടും സ്ഥലവും വളർത്തുമൃഗങ്ങളും മണ്ണിനടിയിലായപ്പോൾ അവർക്കാണ് തന്നെക്കാൾ ആദ്യം ആശ്വാസം വേണ്ടതെന്ന് തിരിച്ചറിഞ്ഞ ഉസ്മാൻ
തേൻ കടയുടെ നഷ്ടത്തിന്റെ കണക്കെടുക്കാതെ ,ആദ്യം ഓടിയത് അവർക്കരികിലേക്കാണ്. വൈത്തിരിയിലെ ഒരു പറ്റം ചെറുപ്പക്കാർക്കൊപ്പം  ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു. ഒടുവിൽ അംഗീകാരങ്ങളും  ആശ്വാസപദ്ധതികളും ഉസ്മാനെയും തേടിയെത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി മുതൽ പലരും പ്രളയക്കെടുതിയിലെ ദുരിതബാധിതരായ വ്യാപാരികൾക്കുള്ള ആശ്വാസ പദ്ധതികളുടെ ആദ്യ പട്ടികയിൽ ഉസ്മാനെ ഉൾപ്പെടുത്തി. ധാരാളം സുമനസുകളുടെ  സഹായവും പ്രോത്സാഹനവും അതിലുപരി ഉസ്മാന്റെ ആത്മവിശ്വാസവും നിശ്ചയദാർഢ്യവും  വീണ്ടും ഉസ്മാൻ എന്ന സംരംഭകന്റെ  വളർച്ചയ്ക്ക് കാരണമായി. പുതിയ കെട്ടിടത്തിൽ, വൈത്തിരിയിൽ തേൻ കട വീണ്ടും തുറന്നു. 
 ഉദ്ഘാടനം  ഒക്ടോബര്‍ 17 ന് നടന്ന ചടങ്ങിൽ വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി . ഉഷാകുമാരി നിർവ്വഹിച്ചു.  . വയനാട് വൈത്തിരി ടൗണിൽ കനറാ ബാങ്കിന്  സമീപത്തെ ഷോറൂമിലെ ആദ്യ വില്പന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈത്തിരി യൂണിറ്റ് പ്രസിഡണ്ട്‌ സി. വി. വർഗീസ്‌ നിര്‍വഹിച്ചു.ഉദ്ഘാടന വേളയിൽ പങ്കെടുത്തും അല്ലാതെയും ആശംസകൾ അറിയിക്കുകയും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത സുഹൃത്തുക്കൾക്കും   അതിലുപരി വയനാട് ജില്ലയിലെ സാമൂഹിക സാംസ്‌കാരിക പ്രവർത്തകർക്കും നാട്ടുകാർക്കും വ്യാപാരി സുഹൃത്തുക്കൾക്കും ബീ ക്രാഫ്റ്റ് തേൻ കടയുടെ നന്ദി അവർണ്ണനീയമാണന്ന് ഉസ്മാൻ പറയുന്നു. പ്രളയകാലത്തെ അതിജീവനത്തെക്കുറിച്ചും മികച്ച സംരംഭകനെക്കുറിച്ചും അന്താരാഷ്ട്ര പരിശീലകരും മൈൻഡ് പവർ പ്രഭാഷകരും അവരുടെ ക്ലാസ്സുകൾ വിജയിപ്പിക്കാൻ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് പ്രളയകാലത്തെ 
നല്ല മാതൃകയായ ഉസ്മാൻ മാരിയെയാണ്. തകർച്ചകൾക്ക് മുമ്പിൽ പതറുമ്പോൾ നമുക്ക് വയനാട്ടിലെ വൈത്തിരിയിലെ ഉസ്മാനെ ഓർക്കാം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *