April 29, 2024

യുവജനങ്ങൾ നവയുഗ സൃഷ്ടിയുടെ വക്താക്കളാവണം: മാർ ജോസ് പൊരുന്നേടം

0
Img 20181018 Wa0024
മാനന്തവാടി:
യുവജനങ്ങൾ നവയുഗ സൃഷ്ടിയുടെ വക്താക്കളാവണമെന്ന് മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം.
സ്വർഗ്ഗത്തിൽ നിന്നുള്ളവൻ എല്ലാത്തിനും ഉപരിയാണ് എന്ന ആപ്തവാക്യത്തിൽ അധിഷ്ടിതമായി, മാനന്തവാടി രൂപതയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച എബോവ്  2018 എന്ന യുവജന കൺവൻഷൻ മാനന്തവാടി സെന്റ് പാട്രിക്സ്  സ്കൂൾ അങ്കണത്തിൽ 
ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. കൺവൻഷനിൽ പങ്കെടുക്കുന്ന 2500 'ഓളം വരുന്ന യുവജനങ്ങളോട് മദ്യത്തിനും മയക്കുമരുന്നിനും പ്രധാന്യം കൊടുക്കുന്ന –  വിശ്വാസ ജീവിതത്തിൽ പ്രതിസന്ധി സൃഷ്ടിക്കപ്പെടുന്ന ഈ ആധുനിക കാലഘട്ടത്തിൽ  വിശ്വാസ മൂല്യബോധത്തിലധിഷ്ഠിതമായ നവയുഗ സൃഷ്ടിയുടെ വക്താക്കളാവണം   ഇന്നത്തെ യുവജനങ്ങൾ എന്ന് മാനന്തവാടി രൂപ താദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം പറഞ്ഞു.
ഫാ. ലാൽ പൈനുങ്കൽ, ഫാ. റോബിൻ പടിഞ്ഞാറയിൽ, ഫാ. ജെയ്മോൻ കളമ്പുകാട്ട്, ഫാ. പോൾ മുണ്ടോളിക്കൽ, സിസ്റ്റർ ലിസ പൈക്കട, ബ്രദർ എ.ജെ. ജോർജ്, ജോസ് പള്ളത്ത്, ജിഷിൻ, ആൽജോസ്, അൻസു തുടങ്ങിയവർ പ്രസംഗിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *