September 3, 2026

യൂത്ത് ലീഗ് യുവജന യാത്ര: പഞ്ചായത്ത് തല രജിസ്ട്രേഷന്‍ തുടങ്ങി.

0
IMG-20181018-WA0142
By ന്യൂസ് വയനാട് ബ്യൂറോ
.
കല്‍പ്പറ്റ: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നവംബര്‍ 24 മുതല്‍ ഡിസംബർ 24 വരെ നടത്തുന്ന യുവജന യാത്രയുടെ ജില്ലയിലെ സ്ഥിരാംഗങ്ങളെ ചേര്‍ക്കുന്നതിന് വേണ്ടി നടത്തിയ രജിസ്ട്രേഷന്‍ ദിനം ആവേശകരമായി. ജില്ലയിലെ മുഴുവന്‍ ശാഖകളിലും നൂറ് കണക്കിന് പ്രവര്‍ത്തകരെ ജാഥാംഗങ്ങളായി രജിസ്റ്റര്‍ ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് അംഗം കെ വി സന്തോഷിനെ ചേര്‍ത്തു കൊണ്ട് ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്‍റ് കെ .എ ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. 
വര്‍ഗ്ഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന ജാഥ ഡിസമ്പര്‍ മൂന്നിനാണ് വയനാട് ജില്ലയില്‍ പര്യടനം നടത്തുക. ജാഥയിലെ സ്ഥിരാംഗങ്ങള്‍ക്ക് പുറമെ പ്രത്യേക പരിശീലനം നേടിയ വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ പരേഡും ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട അംഗങ്ങളും അണിനിരക്കും. ജാഥയിലെ അംഗങ്ങളെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ജാഥയില്‍ അണിനിരത്തുന്നത് പുതിയ ചരിത്രമാകുകയാണ്. സംസ്ഥാന തലത്തില്‍ രജിസ്ട്രേഷന്‍ ചുമതലയുള്ള സീനിയര്‍ വൈസ് പ്രസിഡന്‍റ് നജീബ് കാന്തപുരത്തിന്‍റെ നേതൃത്വത്തിലാണ് രജിസ്ട്രേഷന്‍ നടപടികള്‍ നടന്ന് വരുന്നത്. ജില്ലയിലെ രജിസ്ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കോര്‍ഡിനേറ്റര്‍ ഷമീം പാറക്കണ്ടി, മണ്ഡലം കോര്‍ഡിനേറ്റര്‍മാരായ ജൗഹര്‍ പുതിയാണ്ടി (കല്‍പ്പറ്റ), സമദ് കണ്ണിയന്‍ (ബത്തേരി),  സൈഫുദ്ദീന്‍ തോട്ടോളി (മാനന്തവാടി) എന്നിവരും വിവിധ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍മാരും നേതൃത്വം നല്‍കുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *