May 2, 2024

മാനന്തവാടിയില്‍ നാളെ മുതൽ ട്രാഫിക് ക്രമീകരണം: നഗരത്തിലെത്തുന്നവർ ശ്രദ്ധിക്കണം

0
 
മാനന്തവാടി : ടൗണിൽ  എല്‍.എഫ് സ്‌കൂള്‍ ജംഗ്ഷന്‍ ഇന്റര്‍ലോക്ക് ചെയ്യുന്ന ജോലിയുടെ  ഭാഗമായി  നാളെ മുതൽ (ഒക്ടോബര്‍  20) മുതല്‍ ട്രാഫിക് ക്രമീകരണം ഏർപ്പെടുത്തി. . നാലാം മൈല്‍ ഭാഗത്ത് നിന്നും മാനന്തവാടിയില്‍ സര്‍വ്വീസ് അവസാനിപ്പിക്കുന്ന ബസ്സുകള്‍ പഞ്ചായത്ത് ബസ് സ്റ്റാന്റില്‍ സര്‍വ്വീസ് അവസാനിപ്പിച്ച് കെ.എസ്.ഇ.ബി ഓഫീസിന് സമീപം പാര്‍ക്ക് ചെയ്ത്,സ്റ്റാന്റില്‍ നിന്നും ടൗണിലേക്ക് വാരാതെ സര്‍വ്വീസ് ആരംഭിക്കേണ്ടതാണ്.തലപ്പുഴ ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ കോഫി ഹൗസിന് സമീപം ആളെ ഇറക്കി ചെറ്റപ്പാലം ഭാഗത്ത് പാര്‍ക്ക് ചെയ്ത് തിരികെ സ്റ്റാന്റില്‍ കയറാതെ ഗാന്ധിപാര്‍ക്ക് വഴി തിരികെ സര്‍വ്വീസ് നടത്തേണ്ടതാണ്.
ചൂട്ടക്കടവ് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ കണ്ണങ്കണ്ടിയുടെ മുന്‍വശം ആളെ ഇറക്കി താഴെയങ്ങാടി വഴി സ്റ്റാന്റിലെത്തി തിരിച്ച് എല്‍.എഫ് യു.പി  സ്‌ക്കൂള്‍ ജംഗ്ഷന്‍ വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.വള്ളിയൂര്‍ക്കാവ് ഭാഗങ്ങളില്‍ നിന്നും വരുന്ന ബസ്സുകള്‍ പാറക്കല്‍ ടൂറിസ്റ്റ്‌ഹോമിന് സമീപം ആളെ ഇറക്കി എല്‍.എഫ്.യു.പി സ്‌ക്കൂള്‍ ജംഗ്ഷന്‍ വഴി സ്റ്റാന്റില്‍ കയാറാതെ ചെറ്റപ്പാലം ഭാഗത്ത് പാര്‍ക്ക് ചെയ്ത് തിരികെ കാവി റോഡ് വഴി സര്‍വ്വീസ് നടത്തേണ്ടതാണ്.അനുവദിക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളൂ.ടൗണ്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി താല്‍ക്കാലികമായി നടപ്പിലാക്കുന്ന ഈ ട്രാഫിക് ക്രമീകരണത്തിന് യാത്രക്കാരുടെയും,വ്യാപാരി വ്യവസായികളുടെയും,പൊതുജനങ്ങളുടെയും സംഹകരണം വേണമെന്നും നഗരസഭ   അധികൃതർ  അഭ്യര്‍ത്ഥിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *