September 2, 2026

ജില്ലാ സ്കൂൾ കായികമേള ആനപ്പാറ ജി.എച്ച്. എസ്. സ്കൂളിൽ തുടങ്ങി.

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് റവന്യൂ  ജില്ലാ സ്കൂൾ കായികമേള ഇന്ന്  മുതൽ ആനപ്പാറ ജി.എച്ച്.എസ്.എസിൽ നടത്തും. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന കായിക മേളയിൽ മാനന്തവാടി, സുൽത്താൻ ബത്തേരി, വൈത്തിരി ഉപജില്ലകളിൽ  നിന്നായി അറുന്നൂറോളം മത്സരാർഥികൾ മാറ്റുരയ്ക്കും. ഉച്ചയ്ക്ക് രണ്ടു മുതൽ രജിസ്ട്രേഷൻ   തുടങ്ങും. 
പ്രളയദുരിതത്തെ തുടർന്ന്  സർക്കാർ 
 നിർദേശപ്രകാരം ആർഭാടങ്ങൾ  ഒഴിവാക്കിയാണ് ഇത്തവണ മേള  നടക്കുക. ഉദ്ഘാടന-സമാപന ചടങ്ങുകൾ ഉണ്ടാവില്ല. തിങ്കളാഴ്ച രാവിലെ പത്തിന് സ്കൂൾ മൈതാനത്ത് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പ്രഭാകരൻ  പതാക ഉയർത്തും . കായികമേള ചൊവ്വാഴ്ച വൈകുന്നേരത്തോടെ സമാപിക്കും. 
ഇന്നത്തെ മത്സരങ്ങൾ 
80 മീറ്റർ  ഹർഡിൽസ്  
സബ്ജൂനിയർ  ബോയ്സ്, ഗേൾസ്.
100 മീറ്റർ  ഹർഡിൽസ് 
ജൂനിയർ  ഗേൾസ്  
100 മീറ്റർ  ഹർഡിൽസ്  
സീനിയർ  ഗേൾസ്  
110 മീറ്റർ  ഹർഡിൽസ്  
ജൂനിയർ , സീനിയർ  ബോയ്സ് 
400 മീറ്റർ  ഹർഡിൽസ്  
ജൂനിയർ  ബോയ്സ്, ഗേൾസ്  
ഹാമ്മർ  ത്രോ
ജൂനിയർ  ബോയ്സ്, ഗേൾസ്  
400 മീറ്റർ  ഹർഡിൽസ്.  
സീനിയർ  ബോയ്സ്, ഗേൾസ്  
300 മീറ്റർ  ഓട്ടം
ജൂനിയർ  , ബോയ്സ്, ഗേൾസ് 
3000 മീറ്റർ  ഓട്ടം
സീനിയർ  ബോയ്സ്, ഗേൾസ് 
ഹാമ്മർ  ത്രോ 
സിനീയർ ബോയ്സ്, ഗേൾസ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *