April 25, 2024

“ലക്കിടിയിലെ ട്രെയിൻ 15230 ” നാളെ ഓടി തുടങ്ങും. : സ്റ്റോപ് ഒറ്റ സ്റ്റേഷനിൽ മാത്രം .

0
Img 20181020 Wa0139
ഒരു സ്റ്റേഷൻ മാത്രമുള്ള ലക്കിടിയിലെ GLPS  15230 നമ്പർ  ട്രെയിൻ തിങ്കളാഴ്ച ഓടി തുടങ്ങും. പുറപ്പെടുന്ന  സ്റ്റേഷനും എത്തിച്ചേരുന്ന  സ്റ്റേഷനും ലക്കിടി മാത്രമായിരിക്കുമെന്ന് മാത്രം. . 

 പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം എന്ന ലക്ഷ്യവുമായി ചെറുപ്പക്കാരുടെ വെബ്സൈറ്റ് കൂട്ടായ്മയായ എന്റെ സേവനം എന്റെ തൊഴിൽ എന്ന കൂട്ടായ്മയാണ്     ലക്കിടി ജി.എല്‍.പി സ്‌കൂള്‍  ട്രെയിനാക്കി മാറ്റി  നവീകരിച്ചത്. . “എന്റെ സേവനം എന്റെ തൊഴില്‍” വെബ്സൈറ്റ് കൂട്ടായ്മയും സാമൂഹിക പ്രവർത്തകരും സ്കൂൾ ജീവനക്കാരും , രക്ഷിതാക്കളും , ലയൺസ്‌ ക്ലബ് ഡയമണ്ട്,  , എ.ഡബ്ല്യം എച്ച്.  കല്ലായി എൻ.എസ്.എസ്.  സ്റ്റുഡന്റസ് , വെൽട്രാൻസ് വെഞ്ചേഴ്സ് കമ്പനിയും അംഗമായി . പ്രവർത്തനത്തിന്റെ ഭാഗമായി വയനാട് ലക്കിടിയിൽ നവീകരിച്ച  ട്രെയിനിന്റെ മാതൃകയിലുള്ള സ്കൂൾ നാളെ നാടിന് സമർപ്പിക്കും. 150 തൊഴിലും വിവിധ വ്യക്തികളും സ്ഥാപനങ്ങളും കമ്പനികളും സ്പോൺസർ ചെയ്ത ഒന്നര ലക്ഷം രൂപയും ചില വഴിച്ചാണ് ട്രെയിൻ യാഥാർത്യമാക്കിയത്. ട്രെയിനും റെയിൽ പാളവും ഇല്ലാത്ത വയനാട്ടിൽ കുട്ടികൾക്ക് ട്രെയിൻ പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് ഇതിന് നേതൃത്വം കൊടുത്ത ദീപക്, പ്രഭുൽ, റെയ്സ് എന്നിവർ പറഞ്ഞു. ഹെഡ് മാസ്റ്റർ ഇരിക്കുന്ന ഓഫീസ് ഭാഗം എഞ്ചിനും മറ്റ് ക്ലാസ്സ് മുറികളും  കമ്പാർട്ടുമെൻറുകളും ആയാണ് പെയിൻറ് ചെയ്തിട്ടുള്ളത്. സ്കൂളിന്റെ നമ്പർ ആയ GLPS 15230 നമ്പർ തന്നെയാണ് ട്രെയിനിനും നൽകിയിട്ടുള്ളത്.  രക്ഷിതാക്കളെയും കുട്ടികളെയും സംബന്ധിച്ച് പുത്തൻ അനുഭവമാണ് ലക്കിടിയിലെ ട്രെയിൻ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *