May 21, 2026

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ സ്‌കാനിംഗ് മെഷീന്‍ തുരുമ്പെടുത്ത് നശിക്കുന്നു; സമരത്തിനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭാ ഭരണസമിതിയുടെ അലംഭാവം മൂലം സൗജന്യമായി ലഭിച്ച സ്‌കാനിംഗ് മെഷീന്‍ തുരുമ്പെടുത്ത് നശിക്കുന്നു. കല്‍പ്പറ്റ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബേങ്ക് 40 ലക്ഷം രൂപ മുതല്‍ മുടക്കി കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ ഒരു സ്‌കാനിങ്ങ് മിഷ്യന്‍ വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ അത് പ്രവര്‍ ത്തിപ്പിക്കണമെങ്കില്‍ ഒരു റോഡിയോളജിസ്റ്റ് ആവശ്യമാണ്. എന്നാല്‍ ഈ തസ്തികയില്‍ ഇന്നുവരെ നിയമനം നടത്തിയിട്ടില്ല. കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ആയിരത്തിന് മുകളിലുള്ള രോഗി കളാണ് ദിനംപ്രതി ജനറല്‍ ആശുപത്രിയെ ആശ്രയിക്കുന്നത്. കല്‍പ്പറ്റയിലെ ഒട്ടുമിക്ക ആശുപത്രികളിലും സ്‌കാനിംഗ് മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ലെന്നതാണ് വാസ്തവം. മെഡിക്കല്‍ കോളേജ് അടക്കം യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിക്കാന്‍ കഴിയാത്ത ജില്ലയിലെ ആതുരസേവന രംഗത്തെ ആകെയുള്ള ആശ്രയ കേന്ദ്രമാണ് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയെന്നും അടിയന്തരമായി നിയമനം നടത്തി സ്‌കാനിംഗ് മെഷീന്‍ പ്രവര്‍ത്തനക്ഷമമാക്കിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ നടത്താനും യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് സാലി റാട്ടക്കൊല്ലി അധ്യക്ഷനായിരുന്നു. മഹേഷ് കേളോത്ത്, ഷിനോദ്, പ്രതാപ് കെ, കൃപേഷ്, സലീം കാരാടന്‍, ജിതിന്‍ ജോസഫ്, അരുണ്‍, ഷെഫീഖ്, ആബിദ് പുല്‍പ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *