May 21, 2026

ക്രോസ് കൺട്രിയിൽ എതിരാളികളില്ല: ജെയ്ഷക്ക് പിന്നാലെ വയനാടിന്റെ പ്രതീക്ഷയായി ഷിജു.

0
IMG-20181023-WA0209
By ന്യൂസ് വയനാട് ബ്യൂറോ
ക്രോസ് കൺട്രിയിൽ എതിരാളികളില്ലാതെ ഷിജു.
തുടർച്ചയായ മൂന്നാം വർഷവും സീനിയർ ബോയ്സ് അഞ്ച് കിലോമീറ്റർ  ക്രോസ് കൺട്രിയിൽ സ്വർണ്ണം കൊയ്ത് വി എ ഷിജു. തൃശിലേരി  ജി എച്ച് എസ് എസ് പ്ലസ് ടു വിദ്യാർത്ഥിയാണ് ഷിജു.റിയോ ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച ഒളിംപ്യൻ ഒ പി ജെയ്ഷയാണ് ഷിജുവിന്റെ കോച്ച്. ഇത് കൂടാതെ മൂവ്വായിരം മീറ്ററിൽ രണ്ടാം സ്ഥാനവും ആയിരത്തി അഞ്ഞൂറ് മീറ്ററിൽ മൂന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ സംസ്ഥാന തലത്തിൽ നാൽപ്പത്തിരണ്ട് പേർ മത്സരിച്ചതിൽ പന്ത്രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. തൃശിലേരി  ആനപ്പാറ അടുമാറി  കോളനി സ്വദേശികളായ വാസു, മോളി ദമ്പതികളുടെ മകനാണ് ഷിജു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *