May 9, 2026

ഓണ്‍ലൈന്‍ സ്പീച്ച് ആന്റ് ഹിയറിങ്ങ് സെമിനാര്‍

0
By ന്യൂസ് വയനാട് ബ്യൂറോ
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ്ങ് (നിഷ്) വനിതാ ശിശുവികസന ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ 'കുഞ്ഞുങ്ങളിലെ അപസ്മാരം' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10.30 ന് നിഷ് ക്യാമ്പസില്‍ നടക്കുന്ന സെമിനാറില്‍ തിരുവനന്തപുരം കിംസ് ഹോസ്പിറ്റല്‍ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് കണ്‍സല്‍ട്ടന്റ് ഡോ.കല്‍പ്പന ക്ലാസ്സെടുക്കും. തല്‍സമയ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ജില്ലാ ശിശുസംരക്ഷണ ഓഫീസുകളിലും സെമിനാര്‍ പ്രദര്‍ശിപ്പിക്കും.  സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് വിദഗ്ധരുമായി ഓണ്‍ലൈനില്‍ സംശയനിവാരണം നടത്താം.  താല്‍പ്പര്യമുള്ളവര്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍: 04936 246098.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *