May 21, 2026

അസാപ് ജില്ലാ അവലോകന യോഗം കളക്ടര്‍ ഉദ്ഘാടനം ചെയ്തു

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിലെ അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം ജില്ലാ ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ആദിവാസി – പിന്നോക്ക യുവജന വിഭാഗങ്ങളുടെ ഇടയില്‍ നൈപുണ്യ വികസനവും തൊഴില്‍ ലഭ്യതയും ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. നൈപുണ്യ വികസനത്തിനായി അസാപ് ജില്ലയില്‍ നല്‍കിയ സംഭാവനകളെ അദ്ദേഹം അനുമോദിച്ചു. അസാപിന്റെ 2017-18 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ കൃഷ്ണന്‍ കോളിയോട്ട് അവതരിപ്പിച്ചു. നൈപുണ്യ വികസനത്തിനായി അസാപിന്റെ നൂതന സംരംഭമായ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിനെ കുറിച്ച് സീനിയര്‍ പ്രോഗ്രാം മാനേജര്‍ ഡയാന തങ്കച്ചന്‍ സംസാരിച്ചു. അസാപില്‍ നിന്നും പഠിച്ചിറങ്ങിയ വി.ജെ. ജോവിറ്റ, കെ.വി സൗമ്യ എന്നിവര്‍ അസാപ് അനുഭവങ്ങളും പ്രയോജനങ്ങളും പങ്കുവച്ചു. ജില്ലയിലെ അസാപ് പ്രവര്‍ത്തനമുള്ള സ്‌കൂളില്‍ നിന്ന് പ്രതിനിധികളായി പ്രധാന അദ്ധ്യാപകരും, അസാപ് കോര്‍ഡിനേറ്റര്‍മാരും പങ്കെടുത്തു. 


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *