May 21, 2026

ദുരന്തനിവാരണ ദ്രുത കർമ്മ സേന രൂപീകരണവും ഏകദിന ശില്പശാലയും സംഘടിപ്പിച്ചു.

0
IMG-20181026-WA0033
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയo ഗ്രീൻ ലവേഴ്സ് പരിസ്ഥിതി സംഘടനയുടെ നേതൃത്വത്തിൽ ദുരന്തനിവാരണ ദ്രുത കർമ്മ സേന രൂപീകരണവും ഏകദിന ശില്പശാലയും സംഘടിപ്പിച്ചു. 2018 ഒക്ടോബർ 26 ന് സംഘടിപ്പിച്ച പരിപാടിയിൽ  ഗ്രന്ഥാലയം പ്രസിഡണ്ട് ഷാജൻ ജോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ആർ. അജയകുമാർ അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീത ബാബു ഉദ്ഘാടനം ചെയ്ത ശില്പശാലയിൽ വയനാട് ജില്ല ഹസാർഡ് അനലിസ്റ്റ് ആശാ കിരൺ കല്പറ്റ ഡി. വൈ.എസ്.പി പ്രിൻസ് അബ്രഹാം ,വയനാട് ഡി.എം.ഒ Dr. ന്യൂന മർജ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു. പ്രളയ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ സ്തുത്യർഹ സേവനം കാഴ്ച്ച വെച്ച മാനന്തവാടി തഹസിൽദാർ ഷാജു വിനെകൽപ്പറ്റ ഡി വൈ എസ് പി പ്രിൻസ് എബ്രഹാം ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു .  ഗ്രന്ഥാലയത്തോട് ചേർന്ന് നിന്ന് ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സജീവമായി ഇടപ്പെട്ട യുവാക്കളെ ,മാനന്തവാടി മുൻസിപ്പാലിറ്റി വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.ടി ബിജു സർട്ടിഫിക്കറ്റും ഉപഹാരവും നൽകി അനുമോദിച്ചു.നാലു മണിയോടെ ശില്പശാല അവസാനിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *