വയനാട് സ്വദേശിനിയായ യുവതി കോഴിക്കോട് സ്വകാര്യ ബസ് കയറി മരിച്ചു.
കൽപ്പറ്റ: കോഴിക്കോട് പൊറ്റമ്മലിൽ സ്വകാര്യ ബസ് കയറി വയനാട് സ്വദേശിനിയായ യുവതി മരിച്ചു. ബത്തേരി കുപ്പാടി ഊന്നുകല്ലിങ്കൽ വിജയന്റെയും രാധാമണിയുടെയും മകൾ അമ്പിളി വിജയൻ (26) ആണ് മരിച്ചത്.
രാവിലെ ഒമ്പതേമുക്കാലിന് തൊണ്ടയാടുനിന്നും കോഴിക്കോട് മാവൂർ റോഡിലെ സീമ ടവ്വറിലെ " മൈ ജി " വേൾഡ് എന്ന മൊബൈൽ കടയിലേക്ക് ജോലിക്ക് വരികയായിരുന്ന അമ്പിളി കൂടരഞ്ഞി നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.സി. എന്ന സ്വകാര്യ ബസ് കയറിയാണ് മരിച്ചത് . സഹപ്രവർത്തകനായ റിനീഷ് (24) എന്ന യുവാവിന്റെ ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടത്തിൽ പെട്ടത്. എറണാകുളത്ത് നിന്ന് എം.ബി.എ. പഠനം പൂർത്തിയാക്കിയ അമ്പിളി ഒരു വർഷമായി കോഴിക്കോട് മൈ ജി മൊബൈൽ വേൾഡിൽ നോക്കിയ ഫോണിന്റെ പ്രൊമോട്ടറായി ജോലി ചെയ്ത് വരികയായിരുന്നു. അവിവാഹിതയാണ്.
ബീച്ച് ഫയർ സ്റ്റേഷൻ ഓഫീസർ പനോത്ത് അജിത് കുമാറിന്റെ നേതൃത്വത്തിലെത്തിയ ഫയർ ഫോഴ്സ് സംഘം പരിക്കേറ്റയുവാവിനെ മെഡി: കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ ശേഷം റോഡിലെ രക്തവും മാംസാവശിഷ്ടങ്ങളും വെള്ളം പമ്പ് ചെയ്ത് നീക്കിയ ശേഷം റോഡിലേക്ക് അപകടകരമായിചാഞ്ഞു നിന്നിരുന്ന മരം മുറിച്ചു മാറ്റി ശേഷമാണ് തിരിച്ചു പോയത്. അമ്പിളിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്ത ശേഷം സ്വദേശമായ ബത്തേരിക്ക് കൊണ്ടുവന്നു.





Leave a Reply