മാനന്തവാടി കൊയിലേരി കൈതക്കല്‍ റോഡ് ആക്ഷന്‍ കമ്മിറ്റി ഉപരോധിക്കും
.
മാനന്തവാടി വളളിയൂര്‍ക്കാവ് ജംഗ്ഷന്‍ മുതല്‍ കൈത്ക്കല്‍ വരെയുളള
റോഡിലൂടെയുളള വാഹനഗാതാഗത തീര്‍ത്തും ദുഷ്‌ക്കരമായിരിക്കുകയാണ്. ചെറുതും, വലുതുമായ നിരവധി വാഹനങ്ങളാണ് വലിയ കുഴികളില്‍ ചാടി അപകടകരമാകുന്നത്. വര്‍ഷങ്ങളായി ഈ റോഡിന്റെ ശരിയായ രീതയിലുളള അറ്റുകുറ്റപണികള്‍ നടത്തിയിട്ട്. ഇപ്പോള്‍ സര്‍ക്കാര്‍ പദ്ധതിയോടെ പ്രസ്തുത റോഡിന് കോടികള്‍ വകയിരുത്തിയിട്ടെണ്ടങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞാലെ ആയത് പൂര്‍ത്തിയാകു. അത്രയും കാലം ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടിയാണ് പൊതുമരാമത്ത് അധികൃതര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെ ഹൈവേറോഡിന്റെ പേര് പറഞ്ഞ് ഈ റോഡിന്റെ അറ്റുകുറ്റപണികള്‍ ചെയ്യാന്‍ വൈകുന്നത് ഇതിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഏറെ ആശങ്ക പരത്തുകയാണ്. ആയതിനാല്‍ കൊയിലേരി ഉദയവായനശാലയുടെ നേതൃത്വത്തില്‍
പൊതുജനങ്ങള്‍,ഡ്രൈവര്‍മാര്‍ എന്നിവയുള്‍പ്പെടുത്തിയുളള ആക്ഷന്‍ കമ്മിറ്റി 28 ഞായറാഴ്ച
12 മണിക്ക് കൊയിലേരി ഉദയ വായനശാലയില്‍ ചേരും. റോഡ് ഉപരോധമുളള പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചു. യോഗത്തില്‍ കമ്മന മോഹനന്‍ അധ്യക്ഷതവഹിച്ചു. അശോകന്‍ കൊയിലേരി, ലാജി ജോണ്‍ പടിയറ, ബിജു മഠത്തും പടി, അലക്‌സ് കല്‍പ്പകവാടി, ഷിബു തോമസ്, കുഞ്ഞികൃഷ്ണന്‍, ഷാജി തോമസ്, സണ്ണി റ്റി.റ്റി. തുടങ്ങിയവര്‍ പ്രസംഗിച്ചു.





Leave a Reply