April 28, 2026

കല്‍പ്പറ്റ നഗരസഭാ ഭരണത്തിലെ കെടുകാര്യസ്ഥത: ഐ എന്‍ ടി യു സി പ്രക്ഷോഭത്തിലേക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭാ ഭരണത്തിലെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ച് ഐ എന്‍ ടി യു സി മണ്ഡലം കമ്മിറ്റി പ്രക്ഷൊഭത്തിനൊരുങ്ങുന്നു. ഭരണത്തില്‍ കേറിയയുടന്‍ നിരവധി വാഗ്ദാനങ്ങളാണ് എല്‍ ഡി എഫ് ഭരണസമിതി നഗരസഭയിലെ ജനങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ ഒന്നും പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, യാതൊരുവിധ വികസനപ്രവര്‍ത്തനങ്ങളും നടത്താന്‍ ഭരണസമിതിക്ക് സാധിച്ചിട്ടില്ല. നഗരസഭയിലെ ഭൂരിഭാഗം റോഡുകളും പൊട്ടിപ്പൊളിഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളായിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ സാധിച്ചിട്ടില്ല. രാത്രികാലങ്ങളില്‍ ടൗണില്‍ പ്രകാശം പരത്തിയിരുന്ന തെരുവുവിളക്കുകളില്‍ പലതും കത്താതായിട്ട് നാളുകളായി. പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യത്തിലും ഭരണസമിതി പിന്നിലാണ്. ഇഷ്ടക്കാര്‍ക്ക് മാത്രമാണ് ഈ ഭരണസമിതി കൊണ്ടുള്ള പ്രയോജനം. ടൗണ്‍ നവീകരണം അടിയന്തരമായി ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും ഇപ്പോഴത് നിശ്ചലമായി കിടക്കുകയാണ്. യു ഡി എഫ് അധികാരത്തില്‍ വരുന്നതിന് മുമ്പുള്ള മൂന്ന് പതിറ്റാണ്ടുകാലത്തെ എല്‍ ഡി എഫ് ഭരണത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഈ ഭരണസമിതി മുന്നോട്ടുപോകുന്നത്. ജില്ലാകേന്ദ്രമായ കല്‍പ്പറ്റയിലെ വികസനമുരടിപ്പിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികള്‍ക്ക് ഐ എന്‍ ടി യു സി നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. മണ്ഡലം പ്രസിഡന്റ് എസ് മണി അധ്യക്ഷനായിരുന്നു. സി ജയപ്രസാദ്, ഗിരീഷ് കല്‍പ്പറ്റ, കെ കെ രാജേന്ദ്രന്‍, സാലി റാട്ടക്കൊല്ലി, പി കെ സുരേഷ്, പി കെ മുരളി തുടങ്ങിയവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *