May 5, 2024

സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പാതയാണ് മതത്തിന്റെ മുഖ മുദ്രയെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

0
Wyd Malappuram Mahdin Kadannappalli
മഅ്ദിന്‍ വൈസനിയം: വയനാട് ജില്ലാ പ്രിപ്പറെറ്റ്‌റി കോണ്‍ഫറന്‍സ്
കല്‍പ്പറ്റ: മതങ്ങള്‍ സംഘര്‍ഷത്തിനുള്ളതല്ലെന്നും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പാതയാണ് ഓരോ മതത്തിന്റെയും മുഖ മുദ്രയെന്നും തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.മലപ്പുറം മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി മുട്ടില്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വയനാട് ജില്ലാ പ്രിപ്പെറെറ്ററി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.ഇരുപത് വര്‍ഷം കൊണ്ട് മഅ്ദിന്‍ അക്കാദമി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയവും മാതൃകാപരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ പി ഹസന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി വൈസനിയം സന്ദേശ പ്രഭാഷണം നടത്തി. കുഞ്ഞിക്കോയ തങ്ങള്‍ ആറളം,എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുസ്സലാം മുസ്‌ലിയാര്‍, മുഹമ്മദലി ഫൈസി, കെ ഒ അഹമ്മദ് കുട്ടി ബാഖവി, ഉസ്മാന്‍ മുസ്‌ലിയാര്‍, മമ്മുട്ടി മദനി, കെ ടി കുഞ്ഞിമൊയ്തീന്‍ സഖാഫി, പി സി അബൂ ശദ്ദാദ്, അലവി സഅദി, ശമീര്‍ ബാഖവി, മുഹമ്മദ് സഖാഫി ചെറുവേരി, ഡോ. ദാഹര്‍ മുഹമ്മദ്, കെ മമ്മൂട്ടി വാരാമ്പറ്റ എന്നിവര്‍ പ്രസംഗിച്ചു.ജില്ല പ്രചരണ സമിതി കണ്‍വീനര്‍ അബ്ദുന്നാസര്‍ മാസ്റ്റര്‍ തരുവണ സ്വാഗതവും ബശീര്‍ സഅദി വെള്ളമുണ്ട നന്ദിയും പറഞ്ഞു.  
ജില്ലയിലെ വൈസനിയം പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാനും വിഭവ സമാഹരണം നടത്തുവാനും യൂനിറ്റുകളില്‍ നിന്ന് വൈസനിയം സമാപന സമ്മേളനത്തിലേക്ക് വാഹനങ്ങള്‍ അയക്കുന്നതിനും തീരുമാനിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *