May 18, 2024

ഇനി ആ സിനിമയ്ക്ക് ഒരു മൈൽ ദൂരം മാത്രം.

0
Img 20181027 Wa0001
 
താളൂർ നീലഗിരി കോളേജിലെ മൂന്നാം വർഷ ബി.കോം സി എ വിദ്യാർത്ഥിയായ അഖിൽ അരവിന്ദിന്റെ സ്വപ്നം പൂവണിയാൻ ഇനി കുറച്ചു നാളുകൾ മാത്രം ബാക്കി.കഴിവുണ്ടായിട്ടും എവിടെയും എത്താൻ കഴിയാതെ പോയ ഒരു വ്യക്തിയുടെ ജീവിത കഥയെ ആസ്പദമാക്കി അഖിൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത "ഒരു മൈൽ ദൂരം" എന്ന ഹ്രസ്വചിത്രം ഒരുങ്ങി കഴിഞ്ഞു. ഒരുപാടു കാലം ഉള്ളിലൊതുക്കി നടന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നതിന്റെ ആനന്ദത്തിലാണ് അവനിപ്പോൾ.പൂർണ ആരോഗ്യവാന്മാരായി ജീവിതത്തിൽ ഒന്നും നേടാതെ പോയ വ്യക്തിത്വങ്ങൾക്ക് പകർന്നു കൊടുക്കാനുള്ള ഉത്തമ പാഠമാണ് അഖിലിന്റെ ജീവിതം.തന്റെ ശാരീരിക വൈകല്യങ്ങളെ മനക്കരുത്ത് കൊണ്ട് തോൽപ്പിച്ച പുതിയ തലമുറയുടെ  പ്രതീകമാണ് ഈ വിദ്യാർത്ഥി. അമ്മയിൽ നിന്നും ലഭിച്ച വിവരങ്ങളിൽ വേരൂന്നി കാലം മായ്ച്ചു കളഞ്ഞ വ്യക്തിത്വത്തിന് കഥാപാത്രങ്ങളിലൂടെ ജീവൻ പകരുവാൻ അഖിലിനൊപ്പം നീലഗിരി കലാലയവുമുണ്ട്. ഈയൊരു കഥ കൂട്ടുകാരുമായും അധ്യാപകരുമായും പങ്കുവച്ചപ്പോൾ അവർ മറ്റൊന്നും ചിന്തിക്കാതെ പിന്തുണയേകിയെന്ന് അവൻ പറഞ്ഞു. തുടക്കം മുതൽ എന്തിനും കൂടെ നിന്ന കോളേജ് എം.ഡി.റാഷിദ് ഗസാലി, ജെംസ് ആൻഡ് മീഡിയ കോളേജ് ക്ലബ്ബ്, അതിന്റെ കോർഡിനേറ്ററും കായിക വിഭാഗ മേധാവിയുമായ സരിൽ വർഗ്ഗീസ്, പ്രിൻസിപ്പൽ എം.ദുരൈ, വിദ്യാഭ്യാസ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച അക്കാദമിക് ഡീൻ പ്രഫ. മോഹൻ ബാബു എന്നിവരോട് പറഞ്ഞു തീർക്കാനാവാത്ത കടപ്പാടുണ്ട് അഖിലിന്. ആറു ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ ക്യാമറ ചെയ്തത് ഷമീറാണ്. കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും കോളേജുമായി ബന്ധം പുലർത്തുന്നവരും മാത്രമേ ഈ ചിത്രത്തിൽ അഭിനേതാക്കളായുള്ളൂ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പോപ് കോൺ, അങ്കിൾ തുടങ്ങി ജനശ്രദ്ധയാകർഷിച്ച ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള കുഞ്ഞിമുഹമ്മദ് ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തുന്നു.വിദ്യാർത്ഥികളായ ജേക്കബ്, മനു, കൃഷ്ണപ്രിയ, അമൃത അധ്യാപകരായ വിനായകൻ, വിഷ്ണു, ഒലീവിയ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങൾ.ചിത്രത്തിന്റെ ടൈറ്റിൽ  പ്രദർശനം  ഫ്ളവേഴ്സ് ചാനൽ ഡയറക്ടറും കോളേജ് ചെയർമാനുമായ ആലിങ്കൽ മുഹമ്മദാണ് നിർവഹിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *