ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികം : സംഘാടക സമിതി രൂപീകരിച്ചു
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷം ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കുന്നതിന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി, എം.പി., എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ മുഖ്യ രക്ഷാധികാരികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ രക്ഷാധികാരികളും ആകും. ജില്ലാ കളക്ടര്‍ ചെയര്‍മാനും, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജനറല്‍ കണ്‍വീനറും ആയിരിക്കും. നവംബര്‍ 10 മുതല്‍ 12 വരെയാണ് ജില്ലയില്‍ വിപുലമായ രീതിയില്‍ ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികാഘോഷം സംഘടിപ്പിക്കുക. ഇതോടനുബന്ധിച്ച് സെമിനാറുകള്‍, ഫോട്ടോ പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയവ ഉണ്ടാകും. പരിപാടികളുടെ നടത്തിപ്പിനായി വിവിധ സംഘടനാ പ്രതിനിധികള്‍ സംസ്‌കാരിക പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ഒക്ടോബര്‍ 30 ന് വിപുലമായ യോഗം ചേരും. എം.എല്‍.എ മാരായ സി.കെ.ശശീന്ദ്രന്‍, ഐ.സി.ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി.സുഗതന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍,വിവിധ സംഘടനാ പ്രതിനിധികള്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.





Leave a Reply