തൊഴിലുറപ്പ് പദ്ധതി മുൻകൂർ വേതന വിതരണം ജില്ലയിൽ തുടങ്ങി
കൽപ്പറ്റ: പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് തൊഴിലുറപ്പ് പദ്ധതിയുടെ മുൻകൂർ വേതനം നൽകുന്ന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി നടപ്പാക്കുന്ന പദ്ധതി സംസ്ഥാനത്ത് ആദ്യമായി ആരംഭിന്നക്കുത് മുട്ടിൽ ഗ്രാമ പഞ്ചായത്തിലാണ്. തൊഴിലുറപ്പിന്റെ കൂലി കാലവിളംബം എടുക്കുതു കൊണ്ട് തൊഴിലുറപ്പ് മേഖലയിൽ നിന്നും പട്ടിക വർഗ്ഗ മേഖലയിലെ ആളുകളുടെ കൊഴിഞ്ഞു പോക്ക് കൂടുതലാണ് എന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ ഈ വിഭാഗത്തെ തൊഴിലുറപ്പിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.ജില്ലയിൽ കുടുംബശ്രീയും എം ജി എൻ ആർ ഇ ജി എ യും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.ഓരോ ആഴ്ചയും എടുക്കുന്ന തൊഴിലിന്റെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീ സി ഡി എസ് മുഖാന്തരം തൊഴിലെടുക്കുന്ന വ്യക്തിക്ക് നിലവിൽ മൂന്ന്‍ മാസം കഴിഞ്ഞ് ലഭിക്കുന്ന തുകയിൽ 250 രൂപ മുൻകൂർ ആയി അനുവദിച്ച് തൊഴിലെടുക്കുന്ന വ്യക്തിയുടെ അക്കൗണ്ടിൽ തുക വരുന്ന മുറക്ക് ഈ തുക കുടുംബശ്രീ എ ഡി എസിലേക്ക് തിരിച്ചടക്കുകയും ചെയ്യും
പദ്ധതിക്കായി പട്ടിക വർഗ്ഗ വികസന വകുപ്പ് 5,12,98620 രൂപ ജില്ലാ മിഷന് കൈമറിയിട്ടുണ്ട്.ജില്ലയിലെ മുട്ടിൽ,പനമരം,പുൽപ്പള്ളി എന്നീ പഞ്ചായത്തുകളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. തൊഴിൽ കാർഡ് ഉടമകളായി നിലവിൽ ഉള്ള മുഴുവൻ പേരേയും തൊഴിലെടുക്കുന്നതിലേക്ക് എത്തിക്കുകയും കൂടുതൽ പേരെ ചേർക്കുകയുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്..എം എൽ എമാർ,പട്ടിക വർഗ്ഗ വികസന വകുപ്പ്,കുടുംബശ്രീ ജില്ലാ മിഷൻ,എം ജി എൻ ആർ ഇ ജി എ,കുടുംബശ്രീ സി ഡി എസ്,എ ഡി എസ് എന്നിവ അടങ്ങുന്ന മോണിറ്ററിംഗ് കമ്മിറ്റി വഴിയാണ് പദ്ധതി മേൽനോട്ടം നടക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം മുട്ടിൽ പഞ്ചായത്തിലെ ആറാം വാർഡിൽ കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ സി.കെ.ശശീന്ദ്രൻ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സി,കെ.ബാലകൃഷ്ണൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ ഐടിഡിപി പ്രൊജക്റ്റ് ഓഫീസർ വാണിദാസ് മുഖ്യപ്രഭാഷണം നടത്തി.പുതിയ തൊഴിൽ കാർഡ് വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി നിർവ്വഹിച്ചു.കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.സാജിത പദ്ധതി വിശദീകരണം നടത്തി.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഹസീന ഷാഹുൽ,എ പി അഹമ്മദ്,എൻ ബി ഫൈസൽ എന്നിവരും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം ഒ.ദേവസ്യ,അയ്യപ്പൻ,ബിന്ദു പ്രതാപ്,കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ബി ഡി ഒ സരു.കെ,പഞ്ചായത്ത് സെക്രട്ടറി ജോമോൻ ജോർജ്,ലീഡ് ബാങ്ക് മാനേജർ ശ്രീ.വിനോദ്.പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.ആർ ഹേമലത,എം ജി എൻ ആർ ഇ ജി എ. എ.ഇ.അഖിൽ എസ്,കുടുംബശ്രീ ജില്ലാമിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാർ എന്നിവർ സന്നിഹിതരായി.കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്‌സണ്‍ ലീന സി നായർ ചടങ്ങിന് നന്ദി പറഞ്ഞു.





Leave a Reply