May 8, 2024

സുഗന്ധഗിരിയിലെ കൈവശ പ്രശ്‌നങ്ങൾ; 112 പരാതികളിൽ 89 എണ്ണം തീർപ്പാക്കി

0
വൈത്തിരി താലൂ ക്കി ലെ സു ഗ ന്ധ ഗിരി പ്രദേശ ത്തെ കൈവശക്കാരു ടെ 112 പരാതി കളിൽ 89
എ ണ്ണം തീർപ്പാക്കി. ജില്ലാ കളക്ടർ എ.ആർ. അ ജ യ കു മാ റിന്റെ നേതൃത്വ ത്തിൽ പ്രദേശ ത്ത് നടന്ന ജനസമ്പർക്ക പരിപാടിയിലാണ് പ്രശ് ന ത്തിന് പരിഹാരമായത്. അവശേ ഷിക്കു ന്ന പരാ തി കൾ നിശ്ചിത സമയ പരിധിക്കുള്ളിൽ പരിഹരിക്കാൻ ബന്ധപ്പെ ട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഭൂമിസം 
ബന്ധമായ പരാതികളാണ് അദാലത്തിൽ കൂടുതലും വന്നത്. സർക്കാർ 1978 ലാണ് വനം വകു പ്പിൽ
നിന്നും കൈ മാറിയ പ്രദേശ ത്ത് കാർഡ മം പ്രൊജ ക്ട് തു ട ങ്ങുന്നത്. പിന്നീട് 1990നു ശേ ഷം പദ്ധതി
ഉ പേ ക്ഷിച്ചിരുന്നു. തു ടർന്ന് 2004 മുതൽ അന്ന് കാർഡമം പ്രൊജ ക്ടിന്റെ ഭാഗ മാ യി രു ന്ന പട്ടിക വർഗ്ഗ
തോട്ടം തൊഴിലാളി കൾ ക്ക് അഞ്ചേക്കറും പട്ടിക ജാതിക്കാരായ തോട്ടം തൊഴിലാളി കൾ ക്ക് ഒരേക്കർ
ഭൂമിയും പതിച്ചു നൽകുകയായിരുന്നു. ഇത്തരത്തിൽ ഇരുന്നൂറിലധികം തോട്ടം തൊഴിലാളികൾക്ക്
പ്രദേശ ത്ത് ഭൂമി പതിച്ചു നൽകിയിരുന്നു. എന്നാൽ അനർഹർ സ്ഥലം കൈയേറിയതടക്കമുള്ള പരാതികളും തൊഴി ലാ ളികൾ ക്ക് വീടില്ലാത്ത പ്രശ്‌നങ്ങളും ഉയർന്നു. പ്രളയാനന്തരം പ്രദേശ ത്തി ന്റെ
ചില ഭാഗങ്ങൾ വാ സ യോഗ്യമല്ലാ തായി തീരു കയും ചെയ്തിരുന്നു. ഈ പശ്ചാ ത്ത ല ത്തി ലാണ് പ്ര ശ്നങ്ങൾക്കെല്ലാം ശാശ്വത പരിഹാരം കാണാ ൻ ജില്ലാ ഭരണകൂടത്തിന്റെയും ജ ന പ്രതിനിധികളുടെയും ശ്രമം. അവശേഷിക്കുന്ന പരാതികൾ കൂടി ഉടൻ തീർപ്പു കൽപ്പിക്കു ന്നതിനായി പൊഴുതന
ഗ്രാമപഞ്ചായത്തിൽ നവംബർ ഒന്നിന് സബ് കമ്മിറ്റി ചേരാനും തീരുമാനമായി.
 സുഗന്ധഗിരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നടന്ന പരിപാടിയിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ, പൊഴു തന ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷൻ എൻ.സി. പ്രസാദ്, ജില്ലാ പൊലീസ്
മേധാ വി കറ പ്പ സ്വാമി, സ ബ് കളക്ടർ എൻ.എ സ്.കെ. ഉ മേഷ്, വൈത്തി രി തഹദിൽ ദാർ ശ ങ്കരൻ നമ്പൂതിരി, തഹസീദീൽദാർ (ഭൂ രേഖ) ടി.പി. അബ്ദുൽ ഹാരീസ്, ജ നപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *