May 7, 2024

ജനുവരി ഒന്നുമുതൽ വയനാട് വിശപ്പുരഹിത ജില്ല

0
ഹോട്ടൽ ആന്റ് റസ് റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ വയനാടിനെ സമ്പൂർണ
വിശപ്പുരഹിത ജില്ലയായി പ്രഖ്യാപിക്കാനുള്ള നടപടികൾ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ
കലക്ടർ എ ആർ അജയകുമാറിന്റെ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ ആലോചനാ യോഗം
ചേർന്നു. വിശക്കുന്ന ഒരാൾപോലും ജില്ലയിലുാവരുതെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി
നടപ്പാക്കുന്നത്. പ്ര ധാനപ്പെട്ട ടൗണുകളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളെല്ലാം പദ്ധതിയുടെ ഭാഗ മാണ്. ആശുപത്രികൾ, പൊതു സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽ സർക്കാർ സംവി ധാനം വ ഴി കൂപ്പ ണുകൾ വിതരണം ചെയ്യും. ഇതുപയോഗിച്ച് പദ്ധതിയുടെ ഭാഗമായി സ്റ്റിക്കർ പതിച്ച ഹോട്ടലുകളിൽ
നിന്ന് ഭക്ഷണം കഴിക്കാം. സൗജ ന്യമായി ഭക്ഷണം നൽകുന്ന പദ്ധതിയായതിനാൽ ഗുണനിലവാര ത്തിന്റെ കാര്യത്തിൽ പിന്നാക്കം പോവരുതെന്നു കലക്ടർ നിർദേശിച്ചു. വിശപ്പു രഹിത വയനാടുമായി ബന്ധപ്പെട്ട് എ ഡിഎം ചെയർമാനായ ജില്ലാ തല കമ്മിറ്റിയുടെ ആദ്യ യോഗം നവംബർ
22നു വൈകീട്ട് നാലിനു ചേരാൻ തീരുമാനമായി. മൂന്നു താലൂക്കുകളെ പ്രതിനിധീകരിച്ചുള്ള ഹോട്ടൽ ആന്റ് റ സ്‌റ്റോറന്റ് അസോസിയേ ഷൻ ഭാ രവാഹികൾ, ത ഹസിൽദാർമാർ, ഫുഡ്‌സേഫ്റ്റി ഉദ്യോഗസ്ഥർ, നഗരസഭാ സെക്രട്ടറിമാർ, ഹെൽത്ത് ഇൻ സ്‌പെക്ടർമാർ, പോലിസ്, ആ രോഗ്യവകു പ്പ്
പ്രതി നി ധികൾ എ ന്നിവ രാണ് ജില്ലാത ല ക മ്മിറ്റിയിലുള്ളത്. താലൂക്ക് തല കമ്മിറ്റിയുടെ ചുമതല തഹസിൽ
ദാർമാർക്കാണ്.
 ഹോട്ടൽ വ്യവസാ യം നേരിടുന്ന പ്രശ്‌നങ്ങൾ അസോസിയേ ഷൻ ഭാ രവാഹികൾ ജില്ലാ കലക്ടറുടെ ശ്ര ദ്ധയിൽപ്പെടുത്തി. പുലർച്ചെ ഹോട്ടലുകളിൽ നടക്കുന്ന പരിശോധനയ്ക്ക് നിയന്ത്രണം
വേണമെന്നും പരാതിപ്പെടാൻ വേദിയില്ലെന്നും അവർ കുറ്റപ്പെടുത്തി. ആവശ്യങ്ങൾ അനുഭാവപൂർവം
പരിഗണിക്കാമെന്നും നിയമത്തിനുള്ളിൽ നിന്നു കൊണ്ടുള്ള സഹായ ങ്ങൾ ചെയ്യുമെന്നും കലക്ടർ അറിയിച്ചു. പ ഴകിയ ഭ ക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ കാര്യ ങ്ങൾ സാമൂഹിക മാധ്യമങ്ങ ളിലൂടെ പ്രചരിപ്പിച്ചാൽ കർശ ന നടപടിയെടുക്കുമെന്നും അദ്ദേഹം മുന്ന റിയി പ്പ് നൽകി. എ ഡിഎം കെ അജീഷ്, കൽ പ്പ റ്റ നഗ രസ ഭാ സെ ക്രട്ടറി കെ ജി രവീന്ദ്രൻ, ഫു ഡ്‌സേ 
ഫ്റ്റി ഓഫിസർ മാർ, ഹോട്ടൽ ആന്റ് റ സ് റ്റോറന്റ് അസോ സി യേ ഷൻ ഭാരവാ ഹി കൾ തു ടങ്ങിയ വർ
യോഗത്തിൽ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *