May 8, 2024

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

0
കൽപ്പറ്റ: നവോത്ഥാന നിർമ്മാണ പ്രക്രിയയിൽ ഏറ്റവും ഉന്നതമായ നേതൃപങ്ക് വഹിച്ച പ്രധാനമന്ത്രി ആയിരുന്നു ഇന്ദിരാ ഗാന്ധിയെന്ന്‍ ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ പ്രസ്താവിച്ചു. രാജ്യത്ത് ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുന്നതിനും, പരിസ്ഥിതി സംരക്ഷണം, വിവര സാങ്കേതിക രംഗം, ആണവ പുരോഗതി, ബഹിരാകാശ പര്യവേഷണം; തുടങ്ങിയ രംഗങ്ങളിൽ ഭാരതത്തെ മുന്നണിയിൽ എത്തിക്കാനും, ലോകത്തിലെ ഒരു മികച്ച സൈനിക ശക്തിയായി രാജ്യത്തെ വളർത്തിയെടുക്കാനും ഇന്ദിരാഗാന്ധിക്ക് കഴിഞ്ഞിരുുവെുന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി അംഗം കെ.സി റോസകുട്ടി ടീച്ചർ, കെ.എൽ പൗലോസ്, പി.പി ആലി, കെ.കെ അബ്രാഹം, കെ.കെ വിശ്വനാഥൻ മാസ്റ്റർ, വി.എ മജീദ്, കെ.വി പോക്കർ ഹാജി, അഡ്വ. എൻ.കെ വർഗീസ്, എം.എ ജോസഫ്, ബിനു തോമസ്, ഡി.പി രാജശേഖരൻ, എൻ.സി കൃഷ്ണകുമാർ, എം.എം രമേശ്  മാസ്റ്റർ, എടയ്ക്കൽ മോഹനൻ, ഒ.ആർ രഘു, പി. ശോഭനകുമാരി, ആർ.പി ശിവദാസ്, ഉലഹാൻ നീറന്താനം, പി.കെ കുഞ്ഞുമൊയ്തീൻ, പോൾസണ്‍ കൂവയ്ക്കൽ, ചിമ്മ ജോസ്, സി. ജയപ്രസാദ്, ജി. വിജയമ്മ ടീച്ചർ, അഡ്വ. ജോഷി സിറിയക്ക്, ഗോകുൽദാസ് കോട്ടയിൽ, ടി.ജെ ഐസക്ക്, വേണുഗോപാൽ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *