May 7, 2024

വയനാട് ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ചുരം ശുചീകരിച്ചു

0
വൈത്തിരി:താമരശ്ശേരി വയനാട് ചുരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി അടിവാരം വയനാട് ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ചുരം ശുചീകരിച്ചു.ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡും മാനന്തവാടി സി.എച്ച് റെസ്‌ക്യൂ ടീമും പങ്കാളികളായി. വ്യൂ പോയിന്റിലെ താഴ്ന്ന ഭാഗങ്ങളില്‍ വടം കെട്ടി ഇറങ്ങി സാഹസികമായിട്ടാണ് പലയിടങ്ങളും ശുചീകരിച്ചത്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വളണ്ടിയര്‍മാരോടൊപ്പം ചേര്‍ന്നത് അംഗങ്ങള്‍ക്ക് ആവേശം പകര്‍ന്നു.ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉല്‍ഘാടന കര്‍മ്മം ചുരം സംരക്ഷണ സമിതി പ്രസിഡണ്ട് വി.കെ മൊയ്തു മുട്ടായിയുടെ അദ്ധ്യക്ഷതയില്‍ താമരശ്ശേരി ഡിവൈഎസ്പി ബിജുരാജ് നിര്‍വ്വഹിച്ചു. വൈറ്റ്ഗാര്‍ഡ് സ്‌റ്റേറ്റ് ക്യാപ്റ്റന്‍ ശഫീഖ്,കട്ടിപ്പാറ താമരശ്ശേരി ഫോറസ്റ്റ് റൈഞ്ച് ഓഫീസര്‍ അബ്ദു ലത്തീഫ്, പുതുപ്പാടി മെഡിക്കല്‍ ഓഫീസര്‍ ഡോ: വേണുഗോപാല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജനാര്‍ദ്ധനന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ മുത്തു അബ്ദുല്‍ സലാം,ശരീഫ് മാനന്തവാടി തുടങ്ങിയവര്‍ സംസാരിച്ചു.പി.കെ സുകുമാരന്‍ സ്വാഗതവും വി.കെ താജു നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *