May 7, 2024

“ഒരു വീട്ടിൽ ഒരു കുഴി ചേന” ക്യാമ്പയിന്റെ ഭാഗമായി ചേന ഫെസ്റ്റ് -2019 സംഘടിപ്പിച്ചു.

0
Img 20190203 Wa0033
     "ഒരു വീട്ടിൽ ഒരു കുഴി ചേന" ക്യാമ്പയിന്റെ ഭാഗമായി ചേന ഫെസ്റ്റ് -2019 സംഘടിപ്പിച്ചു.
കൽപ്പറ്റ: 
. മാർത്തോമാ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ  കാർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രളയ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൃഷി നഷ്ടം സംഭവിച്ച ആദിവാസി   കർഷകരെ സഹായിക്കുകയും തിരഞ്ഞെടുത്ത ജെ.എൽ .ജി ഗ്രൂപ്പുകൾക്ക് കാർഷിക ധനസഹായവും  നൽകുന്നു. ഇതിന്റെ ഭാഗമായി 
 വയനാട്ടിലെ പ്രധാന കാർഷിക വിളയായ ചേന കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്   ചേനയുടെ മൂല്യ വർധിത ഉൽപ്പന്ന നിർമാണത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക്  പരിശീലനം നൽകി. ജില്ലാ കൃഷിക്ഷേമ  വകുപ്പിന്റെയും  ആത്മയുടെയും സഹകരണത്തിലാണ് പരിപാടി   സംഘടിപ്പിച്ചത്. കോ ഓപ്പറേറ്റീവ് കോളേജിൽ വച്ച് കാർഡ് അസിസ്റ്റന്റ് ഡയറക്ടർ    ബി.തോമസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കാർഷിക വികസന സെമിനാറിന്റെ ഉൽഘടനം വയനാട് ജില്ലാ ട്രൈബൽ പ്രൊജക്റ്റ് ഓഫീസർ  വാണിദാസ് പി.  നിർവ്വഹിച്ചു. ജില്ലാ പ്രിസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ  ഷാജി അലക്സാണ്ടർ മുഖ്യ സന്ദേശം നൽകി. ചേന കൃഷി വ്യാപന പരിപാടിയുടെ ഭാഗമായി "ഒരു വീട്ടിൽ ഒരു കുഴി ചേന" ക്യാമ്പയിൻ പ്രോഗ്രാം കാർഡ് ട്രെഷറർ ജോസി കുര്യൻ ഉൽഘടനം ചെയ്തു. പങ്കെടുത്ത എല്ലാവർക്കും ചേനവിത്തും വളവും നൽകി.. ബ്ലോക്ക് മെമ്പർ വി.എം  തങ്കച്ചൻ, ഫെഡറേഷൻ അംഗങ്ങളായ കെ. എസ് മല്ലൻ, കാവലൻ കാവടം എന്നിവർ ആശംസ പ്രസംഗം നടത്തി. "ചേന കൃഷിയിലൂടെ ആരോഗ്യവും സമ്പാദ്യവും എന്ന വിഷയത്തിൽ കൃഷി അസിസ്റ്റന്റ് റെജി വി. ജെ   ക്ലാസ്സിന്  നേതൃത്വം നൽകി. ഉച്ചക്ക് ശേഷം ചേനയുടെ മൂല്യവർധിത ഉൽപ്പന്ന പരിശീലനത്തിൽ ജെസ്സി ജെയ്മോൻ ക്ലാസ്  നയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *