April 17, 2026

തരിയോട് ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്: ഷീജ ആന്‍റണി പ്രസിഡന്‍റ് :കെ.വി. സന്തോഷ് വൈസ് പ്രസിഡണ്ട്

0
077
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: തരിയോട് ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തു. ഇന്ന് നടന്ന ഭരണ സമിതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഷീജ ആന്‍റണി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. മുസ്ലീം ലീഗിലെ കെ.വി. സന്തോഷാണ് വൈസ് പ്രസിഡണ്ട്. 
കഴിഞ്ഞ മാസം പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിലൂടെ സി പി എമ്മിലെ റീന സുനില്‍ പുറത്തായതിനെ തുടര്‍ന്നാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. ഷീജ ആന്‍റണിക്ക് ആറും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി റീന സുനിലിന് അഞ്ചും വോട്ടുകള്‍ ലഭിച്ചു. ബിജെപി വോട്ടെടുപ്പില്‍ നിന്നും വിട്ട് നിന്നു. 13 അംഗ ഭരണ സമിതിയില്‍ കോണ്‍ഗ്രസ് 4, മുസ്‌ലിം ലീഗ് 2 അടക്കം യുഡിഎഫിന് ആറും, സിപിഎം 4, സിപിഐ 1 അടക്കം എല്‍.ഡി.എഫിന് അഞ്ചും ബിജെപിക്ക് രണ്ടും അംഗങ്ങളാണുള്ളത്. തരിയോട് മുത്തങ്ങപറമ്പില്‍ ആന്‍റണിയുടെ ഭാര്യയാണ് ഷീജ. 2013-15 വര്‍ഷത്തില്‍ തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്നു ഷീജ..തരിയോട് ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചതോടെ ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന  യു.ഡി.എഫിന്  വീണ്ടും പ്രതീക്ഷയായി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *