September 6, 2026

പുഴയിൽ നായ്ക്കളുടെ ജഡം: അന്വേഷണം ത്വരിതപ്പെടുത്തണം :.സർവ്വകക്ഷി യോഗം

0
IMG-20190211-WA0044
By ന്യൂസ് വയനാട് ബ്യൂറോ
.
പനമരം. :കബനി ചെറുപുഴയിൽ 13 ഓളം നായ്ക്കളുടെ  ജീർണ്ണിച്ച ജഡം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ത്വരിതപ്പെടുത്താൻ പനമരം പഞ്ചായത്ത് ഹാളിൽ ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചു. ടൗണിലും പരിസരത്തും സി സി ടി വി സ്ഥാപിക്കാനും പോലീസിന്റെ നൈറ്റ് പ്രട്രോളിങ്ങ് ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.തെരുവ് പട്ടികളുടെ വർദ്ധനവ് തടയുന്നതിന് വന്ധ്യംകരണം  ഉൾപ്പടെയുള്ള നടപടികൾ പഞ്ചായത്ത് കൈകൊള്ളുമെന്ന് വൈസ് പ്രസിഡണ്ട് ടി മോഹനൻ വ്യക്തമാക്കി. പനമരം പുഴയിൽ കണ്ടെത്തിയ നായ്ക്കളുടെ ജഡം ജീർണ്ണിച്ച നിലയിലായതിനാൽ പോസ്മോർട്ടം ചെയ്യാൻ കഴിഞ്ഞിട്ടില്ല.എന്ത് കാരണത്താലാണ് ജീവഹാനി സംഭവിച്ചതെന്ന് പറയാൻ പറ്റാത്ത അവസ്ഥയാണ്.
യോഗത്തിൽ പനമരം എ.എസ്. ഐ.  റോയ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, മൃഗ സംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് പഞ്ചായത്ത് സെക്രട്ടറി, പൊതു പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *