September 26, 2026

അണച്ച തീ വീണ്ടും 12 മണിക്കൂറിന് ശേഷം പുകഞ്ഞു: സിന്ദൂറിൽ വീണ്ടും ഫയർഫോഴ്സെത്തി.

0
IMG-20190214-WA0069
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പത്ത് മണിക്കൂറിൽ അധികമെടുത്ത് ഫയർ ആൻറ് റെസ്ക്യൂ സംഘം തീ അണച്ചിട്ടും ഇന്നലെ തീപിടിത്തമുണ്ടായ കൽപ്പറ്റ സിന്ദൂറിൽ വ്യാഴാഴ്ച വൈകുന്നേരം വീണ്ടും പുക ഉയർന്നു. കൽപ്പറ്റ സ്റ്റേഷനിലെ ചെറിയ യൂണിറ്റ് അഗ്നിശമന വിഭാഗമെത്തി തീ അണക്കാൻ ശ്രമം തുടങ്ങി. ഒരു മണിക്കൂറിനകം  ഇത് അണച്ചു. വലിയ തീ പിടിത്തമുണ്ടാകുന്ന ഇടങ്ങളിൽ ഇത്തരം സംഭവങ്ങൾ പതിവാണ്. സന്ധ്യയോട് കൂടിയാണ് പുക കണ്ടത്. 

      ജീവനക്കാർ ചേർന്ന് ഇന്ന് ശൂചീകരണ ജോലികൾ ചെയ്യുന്നതിനിടെയാണ് പുക ശ്രദ്ധയിൽപ്പെട്ടത്. അപകടകാരണം ഇപ്പോഴും വ്യക്തമല്ല .പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *